തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കേ കോടികള്‍ വരുന്ന ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് വിശാല്‍. ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചത്.
വിശാല്‍ 12 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് നഷ്ടമുണ്ടാക്കിയെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ആരോപിച്ചതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് സത്യാവസ്ഥ അന്വേഷിക്കണമെന്ന് സംഘടനയുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശാല്‍ പോസ്റ്റുമായി രംഗത്ത് വന്നത്.
Don’t u know that it is a collective decision which includes the person in your team,“Mr kathiresan” and the funds were used for the welfare works of the old/struggling members of the producers council that includes providing education, medical insurance and basic welfare during…
— Vishal (@VishalKOfficial) July 26, 2024
‘നിങ്ങളുടെ ടീമിലെ കതിരേശന് ഉള്‍പ്പെടെയുള്ളവരുടെ ഒരു കൂട്ടായ തീരുമാനമാണിതെന്ന് അറിയില്ലേ? പ്രോഡ്യൂസേഴ്സ് കൗണ്‍സിലിലെ പ്രായമായ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ക്ഷേമ പ്രവര്‍ത്തനത്തിന് ഫണ്ട് എടുത്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ലേ. നിങ്ങള്‍ നിങ്ങളുടെ ജോലികള്‍ ശരിയായി ചെയ്യുക, ഈ മേഖലയ്ക്കുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കാനുണ്ട്. എപ്പോഴും ഇനിയങ്ങോട്ടും വിശാല്‍ സിനിമകള്‍ ചെയ്തുകൊണ്ടേയിരിക്കും. സിനിമകള്‍ ഇതുവരെ നിര്‍മ്മിക്കാത്ത, ഇനി നിര്‍മ്മിക്കുകയും ചെയ്യാതെ നിര്‍മ്മാതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന നിങ്ങളെല്ലാവരും എന്നെ തടയാന്‍ ശ്രമിച്ചോളൂ. കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കൂ.’ വിശാല്‍ പറഞ്ഞു.
Recent Comments