പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയങ്ങളില്‍ വൈദ്യുതി നിരക്ക് കൂട്ടാനും സാധ്യത. ഇതോടെ കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതുസംബന്ധിച്ച് വൈദ്യതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത് പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്നാണ്. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. അതിനാല്‍ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.
പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയത്.
കേരളത്തില്‍ ആണവനിലയം പദ്ധതി ആരംഭിക്കാന്‍ പ്രാരംഭചര്ച്ചകള് പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളൂ. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
Recent Comments