ഓണ്‍ലൈന്‍ തട്ടിപ്പില്‍ മലയാളി അഭിഭാഷകന് നഷ്ടമായത് ഒരു കോടി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ 93 ലക്ഷം രൂപ തട്ടിയെടുത്തത്.
സൈബര്‍ കേസുകളിലടക്കം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനായ അജിത് കുമാറിനെ ജൂണ്‍ 21 മുതല്‍ ഈ മാസം 27 വരെയുള്ള കാലയളവിലാണ് തട്ടിപ്പുസംഘം കബളിപ്പിച്ചത്. സൈബര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജൂണ്‍ 27ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്സാപ്പ് നമ്പറില്‍ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറില്‍ നിന്നായിരുന്നു കോള്‍ വന്നത്. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഷെയര്‍ഖാന്‍ ക്ലബ് 88 എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അദ്ദേഹത്തെ ചേര്‍ക്കുകയും ചെയ്തു. പിന്നീട് ബ്ലോക്ക് ടൈഗേഴ്സ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടു.
Recent Comments