തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയില്‍ അധികാര തര്‍ക്കം രൂക്ഷമാവുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന് 2024 ആഗസ്റ്റ് അവസാനം അമേരിക്കന്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് തര്‍ക്കം മുറുകുന്നത്. മൂന്നാഴ്ചത്തെ പര്യടനത്തിനാണ് സ്റ്റാലിന് അമേരിക്കയിലേക്ക് പോവുന്നത്. വ്യവസായികളുമായി ചര്‍ച്ച നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് പറയുന്നത് .അതേസമയം പര്യടനം മൂന്നാഴ്ചയായതിനാല് സ്റ്റാലിന്റെ അസുഖവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുമുണ്ട്. ചികിത്സയുടെ ഭാഗമായാണ് അമേരിക്കന്‍ പര്യടനമെന്നാണ് പ്രചാരണം.
സ്റ്റാലിന്റെ പിന്‍ഗാമിയാവാന്‍ കരുണാനിധിയുടെ കുടുംബത്തില്‍ നിന്നുള്ള രണ്ട് പേര് തമ്മിലാണ് പ്രധാന മത്സരം. കനിമൊഴിയും ഉദയനിധിയും ആണ് ഇവര്‍. ഉദയനിധി എംകെ സ്റ്റാലിന്റെ മകനും തമിഴ്നാട്ടിലെ യുവജന ക്ഷേമ-സ്പോര്‍ട്ട്സ് മന്ത്രിയുമാണ് .ചെപ്പോക്കില്‍ നിന്നുള്ള നിയമസഭംഗമാണ് അദ്ദേഹം. തമിഴ് സിനിമയിലെ പ്രധാന നിര്‍മ്മാതാവാണ് ഉദയനിധി. മന്ത്രിയായതോടെ സിനിമാഭിനയം നിര്‍ത്തി. പ്രായം 46.
കനിമൊഴി സ്റ്റാലിന്റെ അര്‍ദ്ധ സഹോദരിയാണ്. ഡിഎംകെയില്‍ സ്റ്റാലിന് കഴിഞ്ഞാല്‍ കനിമൊഴിയും ഉദയനിധിയും തുല്യ ശക്തികളാണ്. ഇരുവരും തങ്ങളാണ് സ്റ്റാലിന്റെ പിന്‍ഗാമിയെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. പാര്‍ട്ടിയില്‍ ഉദയനിധിക്ക് യുവജനങ്ങളെ സഘടിപ്പിക്കുന്ന ചുമതലയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് വിങ്ങിന്റെ പ്രസിഡന്റാണ് ഉദയനിധി.
കനിമൊഴിക്ക് മഹിളകളെ സംഘടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് (2023) ഉദയനിധിയെ യൂത്ത് വിംഗ് പ്രസിഡന്റായി നിലനിര്‍ത്തി കനിമൊഴിയെ മഹിള വിഭാഗം സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. കനിമൊഴിക്ക് പകരം ഹെലന് ഡേവിഡ്സനെ വനിതാ വിഭാഗത്തിന്റെ സെക്രട്ടറിയാക്കി. അതോടെ ഇടഞ്ഞ കനിമൊഴിയെ പിന്നീട് ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കുകയുണ്ടായി. കനിമൊഴി ഇപ്പോള്‍ തൂത്തുക്കുടിയില്‍ നിന്നുള്ള ലോകസഭംഗമാണ്. അവരുടെ പ്രായം 56.
മകന് ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനാണ് എംകെ സ്റ്റാലിന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് മകനെ മന്ത്രിയാക്കിയത്. മന്ത്രിയാക്കിയെങ്കിലും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയില്ല .കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെറിയ വകുപ്പുകള്‍ നല്‍കിയാണ് സ്റ്റാലിനെ കൊണ്ടുവന്നത്. അതുപോലെയാണ് സ്റ്റാലിന് തന്റെ മകനെയും കൊണ്ട് വരുന്നത് .അനാരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സ്റ്റാലിന് മകനായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമം നടത്തി. അതിനെ തടഞ്ഞത് കനിമൊഴിയാണെന്നും കേള്‍ക്കുന്നു. സ്റ്റാലിന് മൂന്നാഴ്ച അമേരിക്കയില്‍ പോവുന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല ഉദയനിധിക്ക് നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്. ഈ നീക്കത്തെയും കനിമൊഴി എതിര്ക്കുന്നുയെന്നാണ് പ്രചാരണം .ഉദയനിധിക്ക് മുഖ്യമന്ത്രിയുടെ ചുമതല ലഭിച്ചാല്‍ ഭാവിയില്‍ കനിമൊഴിക്ക് മുഖ്യമന്ത്രിയാവാന്‍ കഴിയില്ല. അതിനാല്‍ സ്റ്റാലിന് അമേരിക്കയില്‍ പോവുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല പ്രധാനപ്പെട്ട വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിയെ ഏല്‍പ്പിക്കണമെന്നാണ് കനിമൊഴിയുടെ രഹസ്യ നീക്കം.
Recent Comments