വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിയാന്‍ വിക്രം 20 ലക്ഷം രൂപ സംഭാവന നല്കി. ഇതുവരെ 199 പേര് മരിച്ചതായാണ് വിവരം. 210 പേരെ കാണാനില്ലെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്.
നേരത്തെ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും 5 കോടി രൂപ സഹായം കേരളത്തിനായി പ്രഖ്യാപിച്ചിരുന്നു. 2018 – ലെ പ്രളയകാലത്തും വിക്രം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
Recent Comments