നാലഞ്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് നടന് ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ്. ഒരാഴ്ച മുമ്പ് ബാല അമ്മയെ കാണാന്‍ ചെന്നൈയില്‍ പോയിരുന്നു. അന്ന് ബാലയുടെ അതിഥിയായി നടന് മുന്നയും അവിടെ എത്തി. തൊട്ടടുത്ത ദിവസം ഇരുവരും ചേര്‍ന്ന് ഒരു വീഡിയോ പങ്കുവച്ചിരുന്നു. നല്ലത് ചിന്തിച്ചാല്‍ നല്ലതു മാത്രമേ സംഭവിക്കൂ എന്നായിരുന്നു അവര്‍ പങ്കുവച്ച വീഡിയോയുടെ ഉള്ളടക്കം. ഇതോടെ ബാല വിവാഹതനാകാന്‍ പോകുന്നു എന്ന വാര്‍ത്തകളും കാട്ടുതീപോലെ പടര്‍ന്നു.
എന്നാണ് വിവാഹം? ആരാണ് വധു? തുടങ്ങിയ ചോദ്യശരങ്ങളാണ് ബാലയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടിവന്നത്. നേരിട്ടും മെസ്സേജുകളിലൂടെയും അന്വേഷണപ്രവാഹമാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വിവാഹക്കാര്യമല്ലെന്ന് ബാല ഉറപ്പിച്ച് പറഞ്ഞുകഴിഞ്ഞു. പക്ഷേ 19-ാം തീയതി ഒരു വിശേഷം നടക്കുന്നുണ്ട്. ബാലയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിനങ്ങളില്‍ ഒന്നുകൂടിയായിരിക്കും അത്. കോട്ടയത്തുവച്ചാണ് ആ മഹത്കര്‍മ്മം നടക്കാന്‍ പോകുന്നത്. തൊട്ടുപിന്നാലെ ബാല മുഖ്യമന്ത്രിയെയും കാണാന്‍ പോകുന്നുണ്ട്. സസ്പെന്‍സ് തല്ക്കാലം പൊളിക്കരുതെന്നാണ് ബാല ഞങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഞങ്ങളും ബ്രേക്ക് എടുക്കുന്നു.
ഗായിക അമൃതയില്‍നിന്ന് ബാല വിവാഹമോചനം നേടിയിരുന്നു. കൊച്ചിയിലാണ് താമസിക്കുന്നത്. അടുത്ത കാലത്തായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബാല സജീവമാണ്. ‘ലീവ് ടു ഗീവ്’ എന്ന ഹാഷ് ടാഗുമായി ബാലയുടെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഈ ട്രസ്റ്റിന്റെ കീഴില്‍ നിരവധിപ്പേര്‍ക്ക് വീടുകള്‍ നിര്മ്മിച്ചുനല്കിയിരുന്നു. നിരവധിപ്പേരുടെ ശസ്ത്രക്രിയാച്ചെലവുകള് ഏറ്റെടുത്ത് നടത്തിയിരുന്നു. അനവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും ബാല നേരിട്ട് നല്‍കിവരികയാണ്.
നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം സംഭവിക്കുമെന്നുള്ള ആപ്തവാക്യം ബാലയുടെ ജീവിതത്തിലും യാഥാര്‍ത്ഥ്യമാവുകയാണ്. അതിനായി ജനുവരി 19 വരെ നമുക്ക് കാത്തിരിക്കാം.
Recent Comments