ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിക്കേണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറുള്ളതെങ്കിലും വിവാഹ തടസ്സം, ദാമ്പത്യപ്രശ്നം ഇവയുള്ള പുരുഷന്മാര്ക്കും ഈ വ്രതം അനുഷ്ഠിക്കാം. ഭാര്യ, ഭര്‍ത്താവ്, ഇവര്‍ വഴി സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണപാരായണം നടത്തണം.
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവല്ക്യ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. അവരുടെ നിര്‍ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരന് മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തില്‍ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാര്‍ കെട്ടി വലിച്ച് നാഗസഭയില്‍ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ‘സര്‍വ്വശക്തനായ തിങ്കള്‍ ചൂടന്‍ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയില്‍ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയില്‍ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭര്‍ത്താവിനെ തിരിച്ച് കിട്ടി.
തിങ്കളാഴ്ചകള് തോറും ശിവക്ഷേത്ര ദര്‍ശനവും പരമശിവന് കൂവള ഇലയും, ശ്രീപാര്‍വ്വതിക്ക് വെളുത്ത പുഷ്പങ്ങളും നല്‍കുക വഴി ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കല്‍ എന്നു വച്ചാല്‍, ദിവസം ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കാവൂ.
ശിവന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും വ്രതാചരണത്തിന്റെ ഭാഗമാണ്. ശിവപാര്‍വ്വതി മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. എന്തെന്നാല്‍ പരമശിവന്റെ പകുതി ശരീരം ശ്രീപാര്‍വ്വതി ദേവിക്കയി കരുതപ്പെടുന്നു.
‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണ്.
തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം: മനഃശാന്തി, പുത്രലാഭം, ദീര്‍ഘദാമ്പത്യം,
വേണു മഹാദേവ്, 9847475559
Recent Comments