ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മുണ്ടക്കൈയിലും ചൂരല്‍മലയിലും നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിക്കും. അവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധം ആവുന്ന സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ന് രാത്രി ട്രെയിനില്‍ കോഴിക്കോട്ടേയ്ക്ക് യാത്ര തിരിക്കും. രാവിലെ 3.50 ന് കോഴിക്കോട്ട് എത്തും. ഗസ്റ്റ് ഹൗസിലെത്തി, കുളി കഴിഞ്ഞ് വയനാട്ടിലേയ്ക്ക് തിരിക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലായിരിക്കും യാത്ര പ്ലാന്‍ ചെയ്യുന്നതെന്ന് അദ്ദേഹം കാന്‍ ചാനലിനോട് പറഞ്ഞു. മറ്റു കാര്യങ്ങള്‍, കളക്ടറും എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസങ്ങളില്‍ അദ്ദേഹം ഡെല്‍ഹിയിലായിരുന്നു. കനത്ത പനിയെത്തുടര്‍ന്ന് വിശ്രമത്തിലും. എന്നിട്ടും അപകടം ഉണ്ടായ വിവരം അറിഞ്ഞയുടന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ അയയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളില്‍ കൃത്യമായി ഇടപെടാനും കഴിഞ്ഞു. ഡെല്‍ഹിയില്‍നിന്ന് ഇന്നലെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. രാവിലെ ബലികര്‍മ്മങ്ങളില്‍ പങ്കെടുത്തു.
Recent Comments