ഹിന്ദി സിനിമയേക്കാള്‍ താന്‍ ഇപ്പോള്‍ കൂടുതലായി കാണുന്നത് മലയാള സിനിമകളാണെന്ന് അനുരാഗ് കശ്യപ്. മലയാള സിനിമ പറയുന്നത് യഥാര്‍ത്ഥ കഥയാണ്, അത് ഓരോന്നിനും അതിന്റേതായ സവിശേഷതയുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്സ് സിനിമ ചെയ്യുന്നത് വ്യവസായത്തിന് വേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണ്. അതിന്റെ തെളിവാണ് ഭ്രമയുഗം പോലെയുള്ള സിനിമ. ഫഹദ് ഫാസില്‍ ചിത്രമായ ‘ആവേശത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മൂന്ന് ഇന്ഫ്ളുവെന്സര്സിനെയാണ് കാസ്റ്റ് ചെയ്ത്. ബോളിവുഡിലാണെങ്കില്‍ ആ റോള്‍ ഏതെങ്കിലും വലിയ താരങ്ങളെ കൊണ്ട് കുത്തിനിറയ്ക്കും. ഒരു യഥാര്‍ത്ഥ കഥ പറയുന്നതിന് പകരം സ്റ്റാര്‍ പവറിലാണ് ബോളിവുഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അനുരാഗ് കശ്യപ് ദ ഹിന്ദുവിനോട് പറഞ്ഞു.
‘ഇപ്പോള്‍ ഞാന്‍ ഹിന്ദി സിനിമയെക്കാള്‍ കൂടുതല്‍ കാണുന്നത് മലയാള സിനിമകളാണ്. കാരണം മലയാളസിനിമകള്‍ എന്നെ വളരെയധികം ആവേശം കൊള്ളിക്കാറുണ്ട്. ഇവിടുത്തെ കൊമേഴ്സ്യല്‍ സിനിമകള്‍പോലും യഥാര്‍ത്ഥത്തില്‍ വളരെ എന്റര്ടെയ്നിംഗ് ആണ്. ഇപ്പോള്‍ ആവേശം പോലൊരു സിനിമയിലേയ്ക്ക് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മൂന്ന് ഇന്ഫ്രുവന്സലേഴ്സിനെ കാസ്റ്റ് ചെയ്യാന്‍ മടി കാണിച്ചിട്ടില്ല. ബോളിവുഡില്‍ അവര്‍ ഇത്തരം റോളുകളിലേയ്ക്ക് വലിയ താരങ്ങളെവച്ച് കുത്തി നിറയ്ക്കാന്‍ നോക്കും. യഥാര്‍ത്ഥ തരത്തിലുള്ള കഥ പറച്ചിലിനെക്കാള്‍ സ്റ്റാര്‍ പവറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവര്‍ ശ്രമിക്കുക. യഥാര്‍ത്ഥ കഥകള്‍ പുറത്ത് വരുമ്പോഴാണ് അത് വര്‍ക്ക് ആവുകയുള്ളൂ. ലാപത്ത ലോഡീസ്, 12 ഫെയില്‍ തുടങ്ങിയ സിനിമകള്‍ ഏതെങ്കിലും ഒരു പാറ്റേണിനെ പിന്തുടരുന്നില്ല, കില്‍ എന്ന ചിത്രം ഒരു ആക്ഷന്‍ മൂവിയാണ്. പക്ഷേ ആ സിനിമയ്ക്ക് അതിന്റേതായ സവിശേഷതയുണ്ട്.
മലയാള സിനിമ പറയുന്ന യഥാര്‍ത്ഥ കഥയാണ്. അത് ഓരോന്നും അതുല്യവുമാണ്. ഇവിടുത്തെ ഫിലിം മേക്കേഴ്സ് വ്യവസായത്തിന് വേണ്ടിയല്ല അവരവര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. ഭ്രമയുഗംപോലെ ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു സിനിമ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഉണ്ടാകില്ല. അവര്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് അവര്‍ നിര്‍മ്മിക്കുന്നത് എന്നതിന്റെ തെളിവാണ് അത്. മമ്മൂട്ടിയുടെ കഴിഞ്ഞ അഞ്ച് ചിത്രങ്ങള്‍ നോക്കൂ, കാതല്‍ ദി കോര്‍ മുതല്‍ ടര്‍ബോ വരെയുള്ള സിനിമകള്‍ എടുത്താല്‍ എല്ലാം പരസ്പരം വ്യത്യസ്തമാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അദ്ദേഹം ഇപ്പോഴും തന്റെ ഗെയിമില്‍ മുകളിലാണ് നില്‍ക്കുന്നത്. മാത്രമല്ല പുതിത് ഏതെങ്കിലും ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ മോഹന്‍ലാലും അങ്ങനെതന്നെയാണ്. പ്രേക്ഷകര്‍ക്ക് വര്‍ക്കായില്ലെങ്കിലും അദ്ദേഹം റിസ്ക് എടുത്ത് പുതുതായി പരീക്ഷിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്.’ അനുരാഗ് കശ്യപ് പറഞ്ഞു
Recent Comments