മഴ മുന്നറിയിപ്പില്‍ ആശ്വാസ വാര്‍ത്ത. കേരളത്തില്‍ ഇന്നു മുതല്‍ പച്ച അലര്‍ട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ ചെറിയ തോതിലുള്ള മഴയാണ് പച്ച അലര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും (5-15mm/hour) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
Recent Comments