2009 മുതല്‍ 2024 വരെ 15 വര്‍ഷം ബംഗ്ലാദേശിനെ നയിച്ച ഉരുക്കു വനിതയായ ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ട് ഇന്ത്യയിലെത്തി. സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീന ബ്രിട്ടനില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായി റിപ്പാര്‍ട്ടുണ്ട് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അതിന്റെ പാരമ്യത്തിലെത്തിയതിനെ തുടര്‍ന്നാണ് അവര്‍ പ്രധാനമന്ത്രി പദവി രാജിവച്ച് രാജ്യം വിട്ടത്. കഴിഞ്ഞ മൂന്നാഴ്ചയായി അക്രമവും മരണവാര്‍ത്തകളും കൊണ്ട് നടുങ്ങിയ ധാക്കയിലെ തെരുവുകള്‍ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെ തുടര്‍ന്ന് ആഘോഷമായി. ഷെയ്ഖ് ഹസീന ഗവണ്മെന്റിന്റെ പതനം ആഘോഷിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന അനേകം ആളുകള്‍ തെരുവിലേക്ക് ഒഴുകിയെത്തി
മുന്‍ ഭരണകക്ഷിയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് പുതിയ ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന് പറഞ്ഞു. 300-ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു, ‘അക്രമം അവസാനിപ്പിക്കാനുള്ള സമയമാണിത്’ എന്നും ‘എല്ലാ അനീതികളും പരിഹരിക്കപ്പെടും’ എന്നും പ്രസ്താവിച്ചു.
Recent Comments