പട്യാലയിലെ തെരുവില്‍നിന്ന് ഓസ്ട്രേലിയയിലേയ്ക്ക് പറന്ന് ജലേബി എന്ന നായ. ഓസ്ട്രേലിയയില്‍ താമസിക്കുന്ന അലിസിയയ്ക്കും അരുണിനും ഒപ്പം താമസിക്കാനാണ് ജലേബി ഇന്ത്യ വിട്ടത്. ‘ഇന്ത്യയില്‍നിന്ന് ഒരു നായയെ കൊണ്ടുവരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയവര്‍ക്കായി നിങ്ങള്‍ എന്തും ചെയ്യും.’ ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അലിസിയ പറഞ്ഞു.
ഓസ്ട്രേലിയയ്ക്ക് പോകുന്നതിന് മുമ്പ് ജലേബിക്ക് ഏകദേശം പത്ത് മാസത്തോളം ക്വാറന്റീനില്‍ കഴിയേണ്ടിവന്നു. പത്തു മാസത്തെ ക്വാറന്റിന്, രണ്ട് വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്ര, മൂന്ന് രാജ്യാന്തര വിമാനങ്ങള്‍. ഇതെല്ലാം മിക്കവര്‍ക്കും മടുപ്പുളവാക്കും. പക്ഷേ ജലേബിയെ ദത്തെടുത്ത കുടുംബത്തിന് ഇത് തികച്ചും വിലമതിക്കുന്നതായിരുന്നു.
View this post on Instagram
‘ഞാന്‍ ജലേബി. രണ്ട് കിവികളുടെ ഹൃദയം കവര്‍ന്ന ഇന്ത്യയിലെ പട്യാലയിലെ തെലുവ് നായ. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ല്ൈബണില് ആഡംബര ജീവിതം നയിക്കുന്നു.’ ജലേബിയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേരില്‍ കുറിച്ചിരിക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അലിസിയും അരുണും ജലേബിയെ ഓസ്ട്രേലിയയില്‍ എത്തിച്ചത്. പതിനാലായിരത്തിലധികം പേര് ഇന്‍സ്റ്റാഗ്രാമില്‍ ജലേബിയെ പിന്തുടരുന്നുണ്ട്.
Recent Comments