ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രമേഖലയില്നിന്നും നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് താരം പ്രഭാസാണ് പുതുതായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2 കോടി രൂപയാണ് താരം സംഭാവന ചെയ്തിരിക്കുന്നത്.
കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.
Rebel Star #Prabhas generously donates Rs. 2 crore for #Kerala CM Relief Fund to help victims of #Wayanad Landslide. Wonderful gesture 👏👏#WayanadLandslide #Kerala pic.twitter.com/a443SnO6BN
— Rajasekar (@sekartweets) August 7, 2024
തെലുങ്ക് സിനിമയില്‍ നിന്ന് നേരത്തേ അല്ലു അര്ജുന് 25 ലക്ഷം രൂപയും, ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരുന്നു.
മലയാളത്തില്‍നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, ആസിഫ് അലി, ഫഹദ് ഫാസില്‍, നസ്രീയ, പേളി മാണി, ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. തമിഴില്‍നിന്ന് കമല്ഹാസന്, വിക്രം, കാര്‍ത്തി, സൂര്യ, ജ്യോതിക, രശ്മിക മന്ദാന തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.
Recent Comments