നിയമസഭാ തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് ആശ്വാസ വിധി. പെരിന്തല്‍മണ്ണ നിയമസഭ തെരെഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചെയ്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നജീബിന് എംഎല്‍എയായി തുടരാമെന്ന് കോടതി വ്യക്തമാക്കി.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എതിര് സ്ഥാനാര്‍ഥിയും സി.പി.എം. സ്വതന്ത്രനുമായ കെ.പി മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് കോടതി ഇന്ന്(ആഗസ്റ്റ് 8) വിധി പറഞ്ഞത്.
മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു.
Recent Comments