പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളായ യൂണിടേസ്റ്റ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളായ ഇലസദ്യ സാമ്പാര്‍പൊടിയും ഇലസദ്യ പാലട പായസ മിക്സും ലോഞ്ച് ചെയ്തു. യുണിടേസ്റ്റ് ചെയര്മാന് ഡോ. എം. ഷഹീര്‍ഷാ പുതിയ ഉല്പന്നങ്ങളെ പരിചയപ്പെടുത്തി.
പദ്മശ്രീ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായിട്ടുള്ള യുണിടേസ്റ്റിന്റെ പുതിയ പരസ്യങ്ങളുടെ സ്ക്രീനിങ്ങും വേദിയില്‍വെച്ച് നടന്നു. കൂടാതെ ചടങ്ങില്‍ യുണിടേസ്റ്റ് കൊല്ലത്ത് സ്ഥാപിക്കന്ന ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ പരമ്പരാഗത ഫുഡ് പ്രോസസ്സിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം ബഹു. ധനകാര്യ മന്ത്രി ബാലഗോപാല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും.
ഇലസദ്യയിലെ പരമ്പരാഗത രുചികള്‍ ഇനി എന്നും വീട്ടില്‍ ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് യുണിടേസ്റ്റ് ഇലസദ്യ വിഭവങ്ങള്‍ എന്ന് ഡോ. എം. ഷഹീര്‍ഷാ അഭിപ്രായപ്പെട്ടു. മികച്ച ചേരുവകള്‍ കൃത്യമായ പാകത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ഇലസദ്യ സാമ്പാര്‍ പൊടി കൊണ്ട് ഇനി ഓരോ തവണയും സദ്യ മികവുറ്റതാകുമെന്നും പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയെടുക്കുന്ന പാലട പായസത്തിന്റെ അതേ മധുരക്കൂട്ട്, യുണിടേസ്റ്റ് ഇലസദ്യ പാലട പായസം മിക്സുകൊണ്ട് വെറും പതിനഞ്ച് മിനിറ്റില്‍ തയ്യാറാക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റ് 10 മുതല്‍ യുണിടേസ്റ്റിന്റെ ഇലസദ്യ വിഭവങ്ങള്‍ വിപണിയില്‍ സുലഭമായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുണിടേസ്റ്റിന്റെ ആശയങ്ങളെക്കുറിച്ചും പുതിയ പ്രൊഡക്ടുകളെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാനായി ഒരു ചോദ്യോത്തര സെഷനും സംഘടിപ്പിച്ചിരുന്നു.
യുണിടേസ്റ്റിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പി.എം., സെയില്‍സ് വൈസ് പ്രസിഡന്റ് മുരളി എം, സെയില്‍സ് എ.ജി. എമ്മുമാരായ റോബി ചാക്കോ, അവാധ് ഖാന്, ഹന്‍സല്‍ മുക്താര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Recent Comments