മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കി നടീനടന്മാരുടെ ചെന്നൈ സൗഹൃദ കൂട്ടായ്മ. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവര്‍ ചെക്ക് കൈമാറിയത്. നടന് രാജ്കുമാര് സേതുപതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
‘ഞങ്ങള്‍ കേരളത്തില്‍ സമ്പാദിച്ചിരുന്ന ആള്‍ക്കാരാണ്. അതിനാല്‍ തിരിച്ചു കേരളത്തിന് എന്തെങ്കിലും നല്‍കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങള്‍ ചെന്നൈയിലാണെങ്കിലും ഞങ്ങളുടെ മനസ്സ് എപ്പോഴും കേരളത്തിന്റെ കൂടെയുണ്ടാകും’ ചെക്ക് കൈമാറി കൊണ്ട് നടി ലിസി പറഞ്ഞു.
‘ഞങ്ങള്‍ ഇനിയും സഹായങ്ങള്‍ ചെയ്യാന്‍ തയാറാണ്. ഈ ചെറിയ സമയത്ത് ഇത്രയുമാണ് ഞങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. കേരളത്തിനോടുള്ള ഞങ്ങളുടെ സ്നേഹം എപ്പോഴും ഉണ്ടാകും ‘രാജ്കുമാര് സേതുപതി കൂട്ടിചേര്‍ത്തു.
നേരത്തെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി തെലുങ്ക്, തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രഭാസ്, അല്ലു അര്ജുന്, ചിരഞ്ജീവി, രാംചരണ്‍ തേജ, വിക്രം, രശ്മിക മന്ദാന, സൂര്യ, ജ്യോതിക തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.
Recent Comments