തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേമനാഥിനെ തിരുവള്ളൂര്‍ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്.
2020 ഡിസംബറില്‍ പുനമല്ലി നസ്റത് പെട്ടയിലെ ഹോട്ടലിലാണ് ചിത്രയം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് പരാതി നല്കി. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് ഹേമനാഥാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് 2020 ഡിസംബര്‍ 15 ന് അറസ്റ്റിലായ ഹേമനാഥ് 2021 മാര്‍ച്ച് 2 ന് ജാമ്യത്തിലിറങ്ങി. അന്വേഷണം തുടരവേ ഹേമനാഥ് പോലീസിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
Recent Comments