എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ ഉണ്ട്. ശക്തവും ആരോഗ്യകരവുമായ എല്ലുകളുടെ ബലം നിലനിര്‍ത്തുന്നതിനു ഈ പഴങ്ങള്‍ സഹായിക്കും. അസ്ഥികളുടെ ആരോഗ്യത്തില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് .പാലുല്‍പ്പന്നങ്ങള്‍ പലപ്പോഴും കാല്‍സ്യത്തിന്റെ പ്രാഥമിക സ്രോതസ്സായി വാഴ്ത്തപ്പെടുമ്പോള്‍, പല പഴങ്ങളും അതിശയകരമാം വിധം കാല്‍സ്യം കൊണ്ട് സമ്പുഷ്ടമാണ്.ഒരു ശരാശരി മനുഷ്യന് ഒരു ദിവസം 1000 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്.
കാത്സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടേയും മികച്ച സ്രോതസാണ് ഓറഞ്ച്. ഇവ രണ്ടും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന നേന്ത്രപ്പഴം എല്ലിനും പല്ലിനും ഏറെ നല്ലതാണ്.
കാത്സ്യത്തിന്റെ മികച്ച സ്രോതസ്സായ പപ്പായയും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കിവി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Recent Comments