പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി നിര്‍മ്മിക്കുന്ന ഈ ചിത്രം സജീവ് പാഴൂരാണ് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ സംവിധായകനാണ് സജീവ് പാഴൂര്‍.
ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗര്‍ത്തണ്ട ഡബിള്‍ എക്സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ്. നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍, വൈ ജി മഹേന്ദ്രന്, മൊട്ട രാജേന്ദ്രന്, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്ഗല് രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണന്, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്ശന്, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാമേശ്വരത്ത് പൂര്‍ത്തിയായി.
ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന ‘എന്ന വിലൈ’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും.
പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകള്‍ തമിഴില്‍ ഒരു ചിത്രത്തിനായി കൈകോര്‍ക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. മലയാളിയായ ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസും, എഡിറ്റര്‍, പോര് തൊഴില്‍, ജനഗണമന, ഗരുഡന് ഉള്‍പ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗും ആണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- എം ശിവകുമാര്‍, ആര്‍ട്ട് ഡയറക്ടര്‍-കെ ശിവകൃഷ്ണ, ആക്ഷന്‍-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടര്‍-രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍-ആര് മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സല്മാന് കെ എം, സ്റ്റില്‍സ്-കാര്‍ത്തിക് എ കെ, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍-ആര് രാജീവ് ഗാന്ധി, പി കാര്‍ത്തി, പിആര്‍ഒ-ശബരി.
Recent Comments