എറണാകുളത്ത് പനമ്പിള്ളി നഗറിൽ കഴിഞ്ഞ മെയ് മൂന്നിന് നവജാത ശിശുവിന്റെ മരണത്തിൽ
കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകുമെന്ന് ഡി. ജി. പി സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു.
മൂന്നുമണിക്കൂർ പ്രായമുള്ള ചോരക്കുഞ്ഞിനെ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു എന്ന് ഡി. ജി. പി.സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻപാകെ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷൻ ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകിയത്.സംഭവം നടന്ന അന്ന് തയ്യാറാക്കിയ എഫ്ഐആറിൽ അസ്വാഭാവിക മരണത്തിന് ആണ് കേസ് എടുത്തതെന്നും, എഫ്ഐആറിൽ പ്രതിയുടെ പേര് ഇല്ലാതെയാണ് എഫ്ഐആർ ഇട്ടതെന്നും ഡിജിപി റിപ്പോർട്ടിൽ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് മൂന്നിന് രാവിലെ 11 മണിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ. ജി.യുമായ എസ്. ശ്യാംസുന്ദർ കുഞ്ഞിനെ കൊലപ്പെടുത്തിയ കുഞ്ഞിൻറെ അമ്മ ” അതിജീവിത” യാണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് ഇപ്പോൾ ബാലാ വകാശ കമ്മീഷൻ മുൻപാകെ നിഷേധിച്ചിരിക്കുകയാണ്.
എറണാകുളം പനമ്പള്ളി നഗറിൽ ഉള്ള അനുഷ്ക അപ്പാർട്ട്മെന്റിൽ 5C1ൽ താമസിക്കുന്ന അഭ യകുമാറിന്റ 23 വയസ്സുള്ള മകളെ പ്രതിയാക്കി കുറ്റപത്രം കൊടുക്കും എന്നാണ് ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
Recent Comments