അധികമായാല്‍ അമൃതും വിഷമാണല്ലോ. അതുപോലെയാണ് ഉറക്കത്തിന്റെ കാര്യത്തിലും. ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ ഉറക്കത്തിനു ഏഴു മുതല്‍ എട്ട് മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. ശരീരത്തിന് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.
രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്.
അതേസമയം ഉറക്കം അധികമായാല്‍ അപകടമാണ്. ആ അപകടം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക. അമിതമായി ഉറങ്ങിയാല്‍ പ്രമേഹം ,ഹൃദ്രോഗം, മരണം എന്നിവയ്ക്കുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉറങ്ങുകയോ വേണ്ടത്ര ഉറങ്ങാതിരിക്കുകയോ ചെയ്താല്‍ പ്രമേഹ സാധ്യത കൂട്ടുന്നു. അതുപോലെയാണ് ശരീര ഭാരം കൂടുന്നതും.
അമിതമായ ഉറക്കം വിഷാദരോഗത്തിന്റെ ലക്ഷണമാകാം, വിഷാദരോഗികളായ പലരും ധാരാളം ഉറങ്ങാറുണ്ട്. അമിതമായ വികാരങ്ങളില്‍ നിന്നും മാനസിക ക്ഷീണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിവിലും കൂടുതല്‍ ഉറങ്ങുന്ന വ്യക്തികളെ വിഷാദരോഗത്തിലേക്ക് നയിക്കുന്നു.
അതുപോലെ ആവശ്യത്തിലധികം ഉറങ്ങിയാല്‍ പക്ഷഘാതം വരുമെന്നും പറയാറുണ്ട്. അധികമായാല്‍ ഉറക്കം അനാരോഗ്യമായി മാറും. അരമണിക്കൂര്‍ വരെ ഉച്ചയ്ക്ക് ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒന്നര മണിക്കൂറിലധികം ഉറക്കം ശീലമാക്കിയവര്‍ക്ക് പക്ഷഘാത സാധ്യത 25 ശതമാനത്തില്‍ കൂടുതലാണ്. ഉച്ചയ്ക്ക് ചെറുമയക്കം ശീലമാക്കിയവര്‍ക്ക് പക്ഷഘാത സാധ്യത തീരെയില്ല. കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് കൊളസ്ട്രോള്അളവില് മാറ്റം വരുകയും അരവണ്ണം കൂടുകയും ചെയ്യും. ഇവ രണ്ടും പക്ഷാഘാതത്തിനു കാരണമാകുന്ന ഘടകങ്ങളാണ്. ഉച്ചയ്ക്കും രാത്രിയിലും കൂടുതല്‍ സമയം ഉറങ്ങുന്നത് ആക്ടീവല്ലത്ത ജീവിത ശൈലിയെയാണ് സൂചിപ്പിക്കുന്നത്. അതുമൂലം പക്ഷാഘാത സാധ്യത ഉണ്ടെന്നാണ് ചൈനയിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി നടത്തിയ പഠനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആവശ്യത്തിന് ഉറങ്ങുന്നത് നല്ലതാണെങ്കിലും കുംഭ കര്‍ണ സേവ നല്ലതല്ല.
Recent Comments