ഒരു കാലത്ത് ഗര്ഭിണിയായാലുടന് വനിതകള്‍ ചികിത്സാര്‍ത്ഥം സന്ദര്‍ശിക്കുക ലേഡി ഗൈനക്കോളജിസ്റ്റുകളെയായിരുന്നു. അക്കാലം പോയി. ഇപ്പോള്‍ വനിതകള്‍ ലേഡി ഗൈനക്കോളജിസ്റ്റുകള്‍ക്കു പകരം പുരുഷ (male ) ഗൈനക്കോളജിസ്റ്റുകളെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. എല്ലാ വനിതകളുടെയും കാര്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരുഷ ഗൈനക്കോളജിസ്റ്റുകളുടെ അടുക്കല്‍ പോകുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ആ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് വൈദ്യശാസ്ത്ര രംഗത്ത് പുരുഷ ഗൈനക്കോളജിസ്റ്റുകളുടെ എണ്ണം നാള്‍തോറും വര്‍ദ്ധിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ കേരള, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
ഗര്‍ഭിണികളായ വനിതകളെ പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ ചികില്സിക്കുന്നതില് പലവിധ ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. അതേസമയം ആധുനിക കാലത്ത് പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ക്കു നേരെ പഴയപോലെ സ്ത്രീകള്‍ മുഖം തിരിക്കാറില്ല. എല്ലാ സ്ത്രീകകള്‍ക്കും ലേഡി ഗൈനക്കോളജിസ്റ്റുകളെ പോലെ പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ കണ്‍ഫര്‍ട്ട് ആകണമെന്നില്ല. അതൊരു സത്യമാണ്.
അതേസമയം ചില സ്ത്രീകള്‍ക്ക് ലേഡി ഗൈനക്കോളജിസ്റ്റുകളെക്കാള് സുരക്ഷിതത്വം പുരുഷ ഗൈനക്കോളജിസ്റ്റുകളാണ്. പുരുഷ ഗൈനക്കോളജിസ്റ്റുകളോട് തുറന്ന് സംസാരിക്കാനും അദ്ദേഹത്തിന് അവരെ മനസിലാക്കാനും കഴിയുന്നു എന്ന് തോന്നിയാല്‍ ഗര്‍ഭിണികളായ വനിതകള്‍ കണ്‍ഫര്‍ട്ട് ആയിരിക്കും. അതുകൊണ്ടാണ് ചില വനിതകള്‍ ലേഡി ഗൈനക്കോളജിസ്റ്റുകളെക്കാള് സുരക്ഷിതത്വം പുരുഷ ഗൈനക്കോളജിസ്റ്റുകളാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അവരുടെ ഭര്ത്താക്കന്മാര് പുരുഷ ഗൈനക്കോളജിസ്റ്റുകളുടെ അടുക്കല്‍ പരിശോധനയ്ക്ക് വേണ്ടി കൊണ്ടുപോകാറില്ല. യാഥാസ്ഥിതികരായ കുടുംബാംഗങ്ങള്‍ ഇപ്പോഴും അതിനു എതിര്‍പ്പ് പ്രകടിപ്പിക്കുന്നു.
വാസ്തവത്തില്‍. ഡോക്ടര്‍മാരെ ലിംഗഭേദം കൊണ്ട് വിഭജിക്കേണ്ട കാര്യമില്ല. ലേഡി ഡോക്ടറായാലും പുരുഷ ഡോക്ടറായാലും അവരുടെ കര്‍മം ചികില്‍സയാണ്. ചികിത്സയില്‍ ലിംഗഭേദമില്ല. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ അവരുടെ ജീവിതത്തിന്റെയും കരിയറിന്റെയും ഓരോ ഘട്ടത്തിലും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കാറുണ്ട്. ശത്രുതയുള്ളവര്‍ക്ക് അവരെ പീഡന കേസുകളിലും കുടുക്കാന്‍ കഴിയും. ഏത് ലിംഗത്തിലുള്ളവരായാലും രോഗികള്‍ക്ക് ആശ്വാസം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എപ്പോഴും ശ്രദ്ധിക്കും. തുടക്കത്തില്‍ പുരുഷ ഗൈനക്കോളജിസ്റ്റുകള്‍ ലേഡി ഗൈനക്കോളജിസ്റ്റുകളുടെയോ വനിതാ നഴ്സുമാരുടെയോ സഹായം തേടാറുണ്ട്. ഗൈനക്കോളജിസ്റ്റ് ആണോ പെണ്ണോ എന്നതല്ല പ്രശ്നം. ഗൈനക്കോളജി രംഗത്തെ പോലെയാണ് പുരുഷ (male ) നഴ്സുമാരുടെ കാര്യവും. പുരുഷ (male ) നഴ്സുമാരുടെ കാര്യത്തിലും പുരുഷ ഗൈനക്കോളജിസ്റ്റുകളെ പോലെ മാറ്റം വന്നിട്ടുണ്ട്.
Recent Comments