അര്ജുന് സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘വിരുന്ന്’. ഇരുവരും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് തമാശരൂപേണ അടിയുണ്ടാക്കുന്ന വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. നിക്കി ഗില്‍റാണി ആക്ഷന്‍ കിങ്ങായ അര്‍ജുന്റെ വയറ്റില്‍ തുടര്‍ച്ചയായി പഞ്ച് ചെയ്യുന്നതും അവസാന പഞ്ചില്‍ അര്ജുന് വേദന അഭിനയിക്കുന്നതും വീഡിയോയില്‍ കാണാം.
ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശരവണന് ഷോട്ട് വേണ്ട വിധം പറഞ്ഞു കൊടുത്തിട്ടും ഒരു ആക്ഷന്‍ രംഗം നിക്കിക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അപ്പോള്‍ പ്രയാസപ്പെട്ടു നിന്നിരുന്ന നിക്കിയെ അര്ജുന് ഫ്രെയിമിന് പുറത്ത് നിര്‍ത്തി പരിശീലിപ്പിച്ചു. അര്‍ജുന്റെ പരിശീലനത്തിലൂടെ നിക്കി ആ അക്ഷന്‍ രംഗം മനോഹരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു രസകരമായ വീഡിയോ എടുക്കാന്‍ ഇരുവര്‍ക്കും തോന്നിയത്.
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസ് ന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധര്മജന് ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്, ജയകൃഷ്ണന്, പൂജപ്പുര രാധാകൃഷ്ണന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Recent Comments