ബ്രഹ്മശ്രീ ഗോപകുമാരന്‍ പോറ്റി
6282434247
ക്ഷേത്രങ്ങളില്‍ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി. ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങള്‍ ചേര്‍ത്തു് ദേവതയ്ക്കു് ധ്യാനപൂര്‍വ്വം അര്‍പ്പിക്കുക എന്നതാണ് ഈ ആരാധനയിലെ പ്രധാനക്രമം.
കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളില്‍ പ്രചാരമുള്ളതും ലളിതവുമായ വഴിപാടു കൂടിയാണ് പുഷ്പാഞ്ജലി അഥവാ പുഷ്പാര്‍ച്ചന.
പുഷ്പാഞ്ജലി എന്ന പേര് വന്ന വഴി
പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെ പുഷ്പ – അഞ്ജലി എന്നീ വാക്കുകളില്‍ നിന്നുണ്ടായതാണ്. പുഷ്പ, പൂക്കളേയും അഞ്ജലി, കൂപ്പുകൈയേയും അര്‍ത്ഥമാക്കുന്നു. അതായത്, കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അര്‍ച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേര് കൊണ്ട് വിവക്ഷിക്കുന്നത്.
പുഷ്പാഞ്ജലിയുടെ പ്രസക്തി
പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലും പൂജകളിലും പ്രമുഖമായ സ്ഥാനമുണ്ട്. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം ഇങ്ങനെയാണ്
‘പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാര്‍ഹിതം അസ്നാമി പ്രയതാത്മനാ’
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)
‘ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമര്‍പ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്ക് സ്വീകാര്യമാണ്’ എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.
ഈശ്വരഭക്തിക്ക് ഭൗതികമായ സമ്പത്തുക്കളുടെ കുറവ് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണ് ഈ ശ്ലോകത്തിന്റെ ആന്തരാര്‍ത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമര്‍പ്പണമാണ് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം.
അര്‍ച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാട് വിവിധതരത്തില്‍ ആചരിച്ചുവരുന്നു.
പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയില്‍ പെടുന്നു.
ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജ ചെയ്യുന്ന ആള് ആണ് പുഷ്പാഞ്ജലി അര്‍പ്പിക്കുന്നത്. അഞ്ജലി ചെയ്യുമ്പോള്‍ ഉച്ചരിക്കേണ്ട മന്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമാന്യം ദീര്‍ഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണ് പൂജാരികള്‍ ജപിക്കാറ്.
മുക്കുറ്റി പുഷ്പാഞ്ചലി
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേകതരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി. മുക്കുറ്റി സമൂലം പിഴുതെടുത്ത് ത്രിമധുരത്തില്‍ മുക്കി മഹാഗണപതി മന്ത്രം ജപിച്ചു ദേവന് സമര്‍പ്പിക്കപ്പെടുന്നു. ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം അര്‍ച്ചിക്കപ്പെടുന്ന മള്ളിയൂരിലെ പുഷ്പാഞ്ജലി വിശ്വാസികള്‍ വളരെ വിശിഷ്ടമായി കണക്കാക്കുന്നു. വളരെ ഫലസിദ്ധി ഉണ്ട്.
ഭരതനാട്യം തുടങ്ങിയ ഭാരതീയനൃത്താവതരണങ്ങളില്‍ ഈശ്വരപ്രസാദത്തിനും ഗുരുപ്രസാദത്തിനുമായി അര്‍പ്പിക്കുന്നു എന്നു സങ്കല്‍പ്പിച്ചുകൊണ്ടു നടത്തുന്ന ആദ്യനൃത്തവും പുഷ്പാഞ്ജലി എന്നറിയപ്പെടുന്നു.
പുഷ്പാഞ്ജലികളുടെ ഫലസിദ്ധികള്‍
പുഷ്പാഞ്ജലി- ആയുരാരോഗ്യ വര്‍ദ്ധന
രക്ത പുഷ്പാഞ്ജലി- ശത്രുദോഷ ശമനം, അഭീഷ്ടസിദ്ധി. (കുട്ടികളുടെ പേരില്‍ ആവശ്യമില്ല)
ദേഹ പുഷ്പാഞ്ജലി- ശാരീരിക ക്ലേശ നിവാരണം.
സ്വയംവര പുഷ്പാഞ്ജലി- മംഗല്യ സിദ്ധി.
ഭാഗ്യസൂക്ത പുഷ്പാഞ്ജലി- ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി, ഐശ്വര്യം.
ഐക്യമത്യ പുഷ്പാഞ്ജലി (സംവാദ സൂക്തം)- കലഹനിവാരണം (അത് വീട്ടിലോ ജോലിസ്ഥലത്തോ എവിടെ ആയാലും)
പുരുഷസൂക്ത പുഷ്പാഞ്ജലി- മോക്ഷം, ഇഷ്ടസന്താനലബ്ധി, സൗഖ്യം.
ആയുര്സൂക്ത പുഷ്പാഞ്ജലി- ദീര്‍ഘായുസ്
ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി- ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി, സര്‍വദുരിത ശാന്തി, ശിവപ്രീതി.
സാരസ്വതസൂക്ത പുഷ്പാഞ്ജലി- വിദ്യാലാഭം , മൂകതാനിവാരണം, പരീക്ഷയില്‍ വിജയം
മൃത്യുഞ്ജയ പുഷ്പാഞ്ജലി- ദീര്‍ഘായുസ്സ്.
സമര്‍പ്പണത്തോടെ, ഭക്തി നിഷ്ഠയോടെ, തന്ത്ര വിധി അറിയുന്ന പൂജാരി ആവണം ക്ഷേത്രത്തില്‍ പുഷ്പാജ്ഞലി നടത്തേണ്ടത്. പൂജയില്‍ നിഷ്കര്‍ഷ വേണം. എന്നാല്‍ ഫലം ഉറപ്പാണ്.
Recent Comments