നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാര്‍ത്തിക ഗേ ആണെന്നുള്‍പ്പെടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് യുട്യൂബ് വീഡിയോയിലൂടെ മാപ്പപേക്ഷയുമായി ഗായിക എത്തിയിരിക്കുന്നത്. ഇ-മെയില്‍ മുഖേന കാര്‍ത്തിക്കിന് മാപ്പപേക്ഷ അയക്കുമെന്നും അവര്‍ വെളിപ്പെടുത്തി. തനിക്ക് പോലീസില്‍നിന്ന് നിരന്തരം കോളുകള്‍ വരുന്നുവെന്നും സുചിത്ര പറയുന്നു. കാര്‍ത്തിക്കിനെ ഗേ എന്ന് വിളിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി. തന്റെ മാപ്പപേക്ഷയിലൂടെ കാര്‍ത്തിക്കിന് കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായിക ചൂണ്ടിക്കാട്ടി. നിരന്തര ആരോപണങ്ങളിലൂടെ കാര്‍ത്തിക്കിന്റെ കരിയര്‍ തകര്‍ക്കാന്‍ സുചിത്ര ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കാര്‍ത്തിക്കിന്റെ ചിത്രഹ്ങളെ വിമര്‍ശിക്കുന്നത് തുടരുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017 ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്കസ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക കുമാര്‍ രംഗത്ത് വന്നുവെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളില്‍ വന്നു. ഈ സംഭവത്തിന് പിറകില്‍ നടന് ധനുഷും കാര്‍ത്തികുമാണെന്ന് സുചിത്ര പറഞ്ഞിരുന്നു. മുന്‍ ഭര്‍ത്താവ് തന്നെ ബലിയാടാക്കിയെന്നും ഇവര്‍ ആരോപിച്ചു. കാര്‍ത്തിക് ഗേയാണെന്നും വിവാഹമോചനത്തിന് അതും കാരണമായിട്ടുണ്ടെന്നുമായിരുന്നു സുചിത്രയുടെ വാദം.
‘ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഇടയ്ക്കിടെ ഹോട്ടല്‍ റൂമില്‍ താമസിക്കും. ഒരു ദിവസം ഐ പാഡില്‍ ഫോട്ടോ കണ്ടു. അയാള്‍ നൂറ് ശതമാനവും ഗേയാണ്. ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചുയ. സത്യം കണ്ടുപിടിച്ചപ്പോള്‍ വഴക്കായി. കാര്‍ത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാര്‍ത്തിക് രണ്ടാമത് വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് എന്നോട് കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. എന്നാല്‍ അബദ്ധം പറ്റുമായിരുന്നില്ല. കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊരുക്കാനാകില്ല. നിയമവ്യവസ്ഥയ്ക്കോ എന്റെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷേ, ദൈവംയ എനിക്കായി കണക്ക് ചോദിക്കുന്നു. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നു. അത്രയും ഞാന്‍ കരഞ്ഞിട്ടുണ്ട്.’ സുചിത്രയുടെ വാക്കുകള്‍.
സുചിത്രയ്ക്ക് മറുപടിയുമായി കാര്‍ത്തിക് ആ സമയത്ത് തന്നെ രംഗത്ത് വന്നിരുന്നു. താന്‍ ഗേയല്ലെന്നും അഥവാ ആണെങ്കില്‍ നാണിക്കേണ്ടതുണ്ടോയെന്നും കാര്‍ത്തിക് ചോദിച്ചു. ഗേയാണെങ്കില്‍ അഭിമാനിക്കുമായിരുന്നുവെന്നും കാര്‍ത്തിക് സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
Recent Comments