മദ്യ നയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി തള്ളി. സിബിഐ കേസിലാണ് അദ്ദേഹം ജയിലില്‍ തുടരുന്നത് .അറസ്റ്റിനെ ചോദ്യം ചെയ്ത് ജാമ്യാപേക്ഷ നല്കിയ ഹര്‍ജിയില്‍ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ‘ഇപ്പോള്‍ ഇടക്കാല ജാമ്യമില്ല’ എന്ന് വ്യക്തമാക്കിയ കോടതി ഓഗസ്റ്റ് 23 ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം തേടി കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നതെന്ന് സിംഗ്വി പറഞ്ഞു. ഇതിന് മറുപടിയായി ജസ്റ്റിസ് സൂര്യ കാന്ത്, ”ഇടക്കാല ജാമ്യമില്ല” എന്നാണ് മറുപടി നല്‍കിയത്.
Recent Comments