മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തേന്മാവിന് കൊമ്പത്ത് റീറിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രിയദര്ശന് സംയവിധാനം ചെയ്ത ചിത്രം 4K ക്വാളിറ്റിയോടെയാണ് വീണ്ടുമെത്തുന്നത്. ചിത്രം ആറുമാസത്തിനുള്ളില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. 1994 മെയ് 13 ന് റിലീസ് ചെയ്ത തേന്മാവിന് കൊമ്പത്ത് 250 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയത്. ആ വര്‍ഷം കമ്മീഷണറിനൊപ്പം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി തേന്മാവിന് കൊമ്പത്ത്. 1994 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് ഒരുക്കിയ സ്ഫടികം റീറിലീസിലും മികച്ച സ്വീകാര്യത നേടി. പിന്നാലെ മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിന്റെ പിറന്ന ദേവദൂതന് റീറിലീസ് ചെയ്തു. ഈ ചിത്രത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ തന്നെ ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഓഗസ്റ്റ് 17 ന് ചിത്രം തിയേറ്ററുകളിലെത്തും. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം സ്വര്‍ഗ്ഗ ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിച്ചത്. സര്ഗ്ഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് പുതിയ രൂപത്തില്‍ പുറത്തിറക്കുന്നത്.
Recent Comments