കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് (ആഗസ്റ്റ് 15) ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ആര്‍ജി (R G) കാര്‍ മെഡിക്കല്‍ കോളേജും ആശുപത്രിയും സന്ദര്‍ശിച്ചു. ഈ മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ആനന്ദ ബോസ് വിശദമായി സംസാരിക്കുകയും ചെയ്തു. ആഗസ്റ്റ് 9 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ‘ബംഗാള്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്…’ : കൊല്‍ക്കത്തയിലെ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഗവര്‍ണറുടെ പ്രതികരിക്കുകയുണ്ടായി
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച നഴ്സിംഗ് ജീവനക്കാര്‍ ആര്‍ജി കാര്‍ ആശുപത്രിയിലെ പ്രിന്‍സിപ്പലിനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട് .ഡോക്ടറുടെ കൊലപാതകക്കേസ് കേസ് ഏറ്റെടുത്ത സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ) പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരഗാനാസിലെ ഇരയുടെ വസതിയിലെത്തി അവളുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
Recent Comments