അടുത്ത വർഷം പൊങ്കൽ ഉത്സവം മുതൽ തമിഴ്നാട്ടിൽ 1,000 ‘മുദൽവർ മരുന്ധഗം’ അഥവാ മുഖ്യമന്ത്രിയുടെ ഫാർമസികൾ പ്രവർത്തിക്കും.ഇന്ന്(ആഗസ്റ്റ് 15 ) സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സാധാരണക്കാർക്ക് ഗുണകരമാവുന്ന ഈ പദ്ധതി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത് .
തമിഴ്നാട്ടിലെ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘മുദൽവർ മരുന്ധഗം’ പദ്ധതിയാണിത്.അടുത്ത വർഷം വിളവെടുപ്പുത്സവമായ പൊങ്കൽ ദിനം മുതൽ ഇത്തരം 1000 ഫാർമസികൾ തമിഴ്നാട്ടിൽ പ്രവർത്തിക്കുമെന്നാണ് വാഗ്ദാനം .
ചെന്നൈയിലെ സെൻ്റ് ജോർജ്ജ് കോട്ടയുടെ കൊത്തളത്തിൽ ദേശീയ പതാക ഉയർത്തിയ സ്റ്റാലിൻ, സൈനിക ഉദ്യോഗസ്ഥർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനു ഒരു കോടി വരെ വായ്പ നൽകുന്ന ‘മുദൽവരിൻ കാക്കും കരങ്ങൾ’ പദ്ധതിയും പ്രഖ്യാപിച്ചു. സഹായത്തിൽ 30 ശതമാനം മൂലധന സബ്സിഡിയും 30 ശതമാനം പലിശ സബ്സിഡിയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Recent Comments