പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്നും പാര്‍ട്ടിയില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായാണ് ദേശീയ വനിത കമ്മീഷനില്‍ നിന്ന് രാജിവച്ചതെന്നും സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങിയ നടന് വിജയ് ബുദ്ധിമാന് ആണെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പദവി തടസ്സമായിരുന്നു. ഇതിനാലാണ് രാജിവെച്ചത്. അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല. സമരങ്ങളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. 7-8 മാസം മുന്‍പേ ഞാന്‍ രാജിസന്നദ്ധത അറിയിച്ചതാണ്.
പക്ഷേ തത്കാലം തുടരൂ എന്നാണ് നിര്‍ദേശം കിട്ടിയത്. ഇപ്പോള്‍ രാജി അംഗീകരിക്കുകയായിരുന്നു. തന്റെ തിരിച്ചുവരവില്‍ ഡിഎംകെ അസ്വസ്ഥരാണെന്നും അതിനാലാണ് സൈബര്‍ ആക്രമണമെന്നും ഖുശ്ബു പറഞ്ഞു. ഡിഎംകെ അണികള്‍ക്ക് ഒരു പണിയുമില്ല. ബുദ്ധിയും സൗന്ദര്യവും ഉള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നത് അവര്‍ക്ക് പിടിക്കില്ല. ബിജെപിയില്‍ പദവിക്കായി വിലപേശിയിട്ടില്ല. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്റെ സഹോദരന് തന്നെയാണ്. ബുദ്ധിമാനായ വിജയ്ക്ക് തന്റെ ഉപദേശത്തിന്റെ ആവശ്യമില്ലെന്നും വിജയിയുടെ തമിഴക വെട്രി കഴകം സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.
Recent Comments