ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനവും തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കർണാടകയിലെ കോലാർ ജില്ലയിലെ തക്കാളി കർഷകർക്ക് കനത്ത നഷ്ടവും തിരിച്ചടിയുമാണ് നൽകിയിരിക്കുന്നത് . കോലാറിൽ നിന്ന് തക്കാളി ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. കയറ്റുമതിക്കായി തക്കാളികൾ എത്തിക്കുന്ന പശ്ചിമ ബംഗാളിലെ മണ്ടികളിൽ നിന്ന് വ്യാപാരികൾക്ക് ഇവ ബംഗ്ലാദേശിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ പൂർണമായും കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതിദിനം 40 മുതൽ 50 വരെ ട്രക്കുകളായിരുന്നു കോലാറിൽ നിന്ന് ബംഗ്ലാദേശ് ലക്ഷ്യമിട്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ കോലാർ എപിഎംസിയിൽ നിന്ന് 15 – 20 ട്രക്കുകൾ മാത്രമാണ് ബംഗ്ലാദേശ് വിപണി ലക്ഷ്യമാക്കി പുറപ്പെടുന്നത്. പശ്ചിമ ബംഗാൾ വരെ എത്തുന്ന ട്രക്കുകൾ ദിവസങ്ങളോളം കാത്തു കിടക്കാൻ തുടങ്ങിയതോടെ തക്കാളി വില കുത്തനെ ഇടിഞ്ഞു തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള തക്കാളി ഇറക്കുമതി പൂർണമായും നിർത്തി വെച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ അധികാരം കയ്യാളിയ പുതിയ ഭരണകൂടം.
അതുകൊണ്ട് ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം എത്രയും വേഗം തീരാൻ ആഗ്രഹിക്കുന്നവരിൽ മുന്നിലാണ് കർണാടകയിലെ കോലാറിലുള്ള തക്കാളി കർഷകർ.
Recent Comments