നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മമ്മുട്ടി ഇടപെടണമെന്ന് നടന് കൃഷ്ണപ്രസാദ്. കര്‍ഷക ദിനത്തില്‍ കര്‍ഷക സംരക്ഷണ സമിതിയുടെ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ജയസൂര്യ കര്ഷകപ്രശനങ്ങളില് ഇടപെട്ടതിനാല്‍ ആയിരക്കണക്കിന് ആത്മഹത്യകളാണ് ഇല്ലാതായതെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെയും കൃഷ്ണപ്രസാദ് പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി . നെല്കര്ഷകന് എന്ന നിലയിലും മമ്മൂട്ടി ഈ വിഷയത്തില്‍ ഇടപെടാന്‍ ബാദ്ധ്യസ്ഥനാണെന്ന് കൃഷ്ണപ്രസാദ് തുറന്നടിച്ചു .
‘സാധാരണക്കാരായ കൃഷിക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത സര്‍ക്കാരാണ് ഇവിടെ ഉളളത്. ഇനി കൃഷ്ണപ്രസാദോ ജയസൂര്യയോ പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിനോട് ഏറ്റവും അടുപ്പുമുള്ള അവരുടെ ചാനലിന്റെ ചെയര്മാന് കൂടിയായ മമ്മൂക്ക നെല്‍കര്‍ഷകനാണ്. അദ്ദേഹം കര്‍ഷകരുടെ വേദന സര്‍ക്കാരിനെ ധരിപ്പിക്കണം. ഇത്തവണ അമ്മയുടെ മീറ്റിം?ഗിന് മമ്മൂക്ക ഉണ്ടായിരുന്നെങ്കില്‍ നേരിട്ട് ഇക്കാര്യം താന്‍ പറയുമായിരുന്നു. സെലിബ്രേറ്റികള്‍ പറയുമ്പോള്‍ മാത്രം കര്‍ഷകരുടെ വേദന തിരിച്ചറിയുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്.’ കൃഷ്ണപ്രസാദ് തുടര്‍ന്നു.
‘കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇവിടെ കുറയ്ക്കുകയാണ് ചെയ്യുന്നത്. എതാണ്ട് 3.45 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇവിടെ ലഭ്യമാകുന്നത് 28.2 രൂപ മാത്രമാണ്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ കേറിയ ഉടനെ 1.17 രൂപ താങ്ങുവില ഇനത്തില്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അത് ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇനി അതും കുറയ്ക്കുമോ എന്ന് പേടിയുണ്ട്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് അഭ്യര്‍ത്ഥന. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് പല ആനുകൂല്യങ്ങളും നല്കുമ്പോള് ഇവിടെ കര്‍ഷകര്‍ മുകളിലേക്ക് നോക്കി നില്‍ക്കുകയാണ്.കര്‍ഷകരുടെ കൈയിലും വോട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയണം.’ കൃഷ്ണപ്രസാദ് പറഞ്ഞു.
Recent Comments