കടത്ത പനിയും ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് നടന് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ അമൃത ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മോഹന്‍ലാല്‍ വീട്ടിലേയ്ക്ക് മടങ്ങി. ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ വിശ്രമത്തിലാണ്.
ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ ചേര്‍ത്തിരുന്നു.
Recent Comments