പാലക്കാട്ടെ എ ഐ വൈ എഫ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തില്‍ കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖിന്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് നടപടി
ഷാഹിനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ പരാതി. ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണന്നും, പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നും ഷാഹിനയുടെ ഭര്‍ത്താവ് ആരോപിച്ചു . കഴിഞ്ഞമാസമാണ് ഷാഹിനയെ മണ്ണാര്‍ക്കാട് വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Recent Comments