ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ നടി രഞ്ജിനി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്നുതന്നെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് രഞ്ജിനി പ്രതികരിച്ചത്.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തു വന്നാലുള്ള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തു വിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എന്റെ വാദം കൂടി കേട്ടശേഷം റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്ന് രഞ്ജിനി പറഞ്ഞിരുന്നു
കോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, മൊഴി നല്‍കിയവര്‍ക്ക് ലഭ്യമാക്കാം എ്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പ് ഇല്ലായെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചൊരു ഘട്ടത്തിലാണ് അവരുടെ ആശങ്ക കൂടി പരിഗണിച്ചാകണം റിപ്പോര്‍ട്ട് പുറത്തേയ്ക്ക് വരേണ്ടത് എന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.
Recent Comments