ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സിബിഐ ഉദ്യോഗസ്ഥര്‍ നാളെ(ആഗസ്റ്റ് 20) മുണ്ടക്കയത്ത് എത്തും. നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ എടുക്കും. ലോഡ്ജില്‍ കണ്ടത് ജസ്ന തന്നെയാണോ കാണാതായതെന്നും ഈ ലോഡ്ജുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങളാകും സിബിഐ പരിശോധിക്കുക.
തിരുവല്ലയില്‍ നിന്നും കാണാതായ ജസ്ന മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ജസ്ന തിരോധാന കേസ് വീണ്ടും വ്യാപകമായി ചര്‍ച്ചയാകുന്നു. ജസ്ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചായതിനാല്‍ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. ഈ ലോഡ്ജിന്റെ ഉടമയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. റോഡരികിലുള്ള കടമുറികള്ക്കിടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയില്‍ റിസപ്ഷനെന്ന് പറയാവുന്ന രീതിയില്‍ സജീകരിച്ചിരിക്കുന്ന ഇടമുണ്ട്. കോണിപ്പടികള്‍ കയറി ചെന്നാല്‍ മുകളിലെ നിലകളിലായി കുറെ മുറികള്‍ കാണാം. ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ലോഡ്ജിന്റെ കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടത്. പടിക്കെട്ടുകെട്ടുകള്‍ കയറി രണ്ടാമത്തെ നിലയില്‍ എത്തുമ്പോഴാണ് ജസ്നയും ആണ്‍സുഹൃത്തും എടുത്തുവെന്ന് പറയുന്ന 102 നമ്പര്‍ മുറിയുള്ളത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അനേഷണം ശക്തമാക്കിയാല്‍ ജസ്നയുടെ തിരോധാന കേസില്‍ വഴിത്തിരിവുണ്ടാവുമെന്നാണ് ചിലര്‍ വ്യക്തമാക്കിയത്. സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റയിരിക്കും ഈ കേസില്‍ ഉണ്ടാവുക.
Recent Comments