ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി മാന്യമായ ഒരു സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും അത് വ്യത്യസ്തമായിരിക്കുമെന്നും ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ താരിഖ്ഹമീദ് കാര അഭിപ്രായപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് എന്ന പാര്‍ട്ടിയെ ജനങ്ങള്‍ തിരസ്ക്കരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പുനഃസ്ഥാപനത്തിലും ബിജെപി വിരുദ്ധ നിലപാടിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയുകയെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരില്‍ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ 18, 25 ,ഒക്ടോബര്‍ ഒന്ന് തുടങ്ങിയ തിയതികളിലാണ് ജമ്മു കാശ്മീരില്‍ നിയമസഭ തെരെഞ്ഞെടുപ്പ് ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിനാണ് ഫലപ്രഖ്യാപനം.
Recent Comments