അമിത്ഷാ ബിജെപിയുടെ അധ്യക്ഷനായതോടെയാണ് ബിജെപിയുടെ വളര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് അമിത്ഷാ-നരേന്ദ്ര മോഡി കൂട്ടുകെട്ടാണ് ബിജെപിക്ക് ലോകസഭയില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. 2014 മുതല്‍ 2020 വരെ അമിത്ഷാ ആയിരുന്നു ബിജെപിയുടെ ദേശീയ പ്രസിഡന്റ്. 2014 ലും 2019 ലും തുടര്‍ച്ചയായി തനിച്ച് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുകയും മോഡി രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അമിത്ഷാ ആയിരുന്നു ബിജെപിയുടെ ദേശീയ പ്രസിഡന്റ്.
അതിനുശേഷം 2020 മുതല്‍ ജെപി നഡ്ഡയാണ്. 1998 മുതല്‍ 2003 വരെ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിരുന്നു. 2019ല്‍ ബിജെപിയുടെ ‘വര്‍ക്കിംഗ് പ്രസിഡന്റായി’ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ് ജെപി നഡ്ഡ .കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ ജൂണ്‍ മാസം പ്രസിഡന്റ് പദവിയില്‍ നിന്നും അദ്ദേഹം ഒഴിയണ്ടതായിരുന്നു. എന്നാല്‍ ലോകസഭാ തെരെഞ്ഞെടുപ്പ് വന്നതോടെ ജെപി നഡ്ഡയുടെ കാലാവധി നീട്ടുകയാണ് ചെയ്തത്. ഇപ്പോള്‍ അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രിയായതിനാല് ഉടനെ പുതിയ ദേശീയ പ്രസിഡന്റിനെ കണ്ടെത്തനുള്ള ശ്രമത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വം. മൂന്നുവര്‍ഷം ആണ് ദേശീയ പ്രസിഡന്റിന്റെ കാലാവധി. തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റാവാന്‍ കഴിയില്ല.
ബിജെപി സ്ഥാപിച്ച വര്‍ഷം 1980 ലാണ്. ദ്യത്തെ ദേശീയ പ്രസിഡന്റ് എ ബി വാജ്പേയി. 86 ല്‍ പ്രസിഡന്റ് സ്ഥാനം വാജ്പേയി ഒഴിഞ്ഞ ശേഷം എല്‍ കെ അദ്വാനി ദേശീയ പ്രസിഡന്റായി. തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി, കുശാഭൗ താക്കറെ, ബംഗാരു ലക്ഷ്മണ്, ജന കൃഷ്ണ മൂര്‍ത്തി, വെങ്കയ്യ നായിഡു, എല്‍ കെ അദ്വാനി, രാജ നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, രാജ നാഥ് സിംഗ്, അമിത്ഷാ, ജെ പി നഡ്ഡ എന്നിവരാണ് ഇതുവരെ വിവിധ കാലങ്ങളില്‍ ദേശീയ പ്രസിഡന്റ് പദവിയിലെത്തിയത്.
നഡ്ഡക്കു ശേഷം അടുത്ത ദേശീയ പ്രസിഡന്റ് ആരാണ്? പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന ബിജെപി ഇത്തവണ ആദ്യമായി ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു ഒരു വനിതയെ കൊണ്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് ഉപശാലകളിലെ ചര്‍ച്ചകള്‍. നേരത്തെ മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസി(Devendra Fadnavis)ന്റെ പേരു ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വനിതയെ ദേശീയ പ്രസിഡന്റാക്കണമെന്നാണ് മോദിയുടെയും അമിത്ഷായുടെയും ആഗ്രഹം. വികസിത ഭാരതത്തിന്റെ നാല് തൂണുകളായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത് കര്‍ഷകര്‍, പാവപ്പെട്ടവര്‍, വനിതകള്‍, യുവാക്കള്‍ എന്നിവരെയാണ്. അതില്‍ നാരീശക്തി എന്ന മോദിയുടെ ആശയം യാഥാര്‍ഥ്യമാവണമെങ്കില്‍ ബിജെപിയുടെ അധ്യക്ഷനായി ഒരു വനിതയെ കൊണ്ടുവരണം.
അതിനു തമിഴ് സിനിമ താരം ഖുശ്ബു സുന്ദര്‍ അല്ലെങ്കില്‍ മുന്‍ കേന്ദ്ര മന്ത്രിയും നടിയുമായിരുന്ന സ്മൃതി ഇറാനി എന്നിവരിലൊരാളെ ദേശീയ പ്രസിഡന്റ് പദവിയില്‍ അവരോധിക്കാനാണ് ബിജെപിയില്‍ ചര്‍ച്ച നടക്കുന്നത്. ഒരു പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട്, ഉക്രൈന് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന പര്യടനത്തിന് ശേഷം ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. ഖുശ്ബു പ്രസിഡന്റായാല്‍ തമിഴ്നാട്, കര്‍ണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് ഉള്‍പ്പെട്ട ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നത്. ബിജെപിയുടെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നതിനാലാണ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ദേശീയ വനിതാ കമ്മീഷന് മെമ്പര്‍ സ്ഥാനം ഖുശ്ബു രാജിവെച്ചതെന്നും പ്രചാരണമുണ്ട്.
Recent Comments