റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ (ആഗസ്റ്റ് 21). പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരായാണ് നാളെ ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . അതേസമയം ഹർത്താൽ വിജയിപ്പിക്കുവാൻ കഴിയുമോയെന്ന ആശങ്ക ചിലർ പങ്കുവെച്ചു. പട്ടിക ജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നൽകിയിട്ടുണ്ടെന്നും എന്നിട്ടും ചില പട്ടിക ജാതി സംഘടനകൾ ഹർത്താലും ഭാരത് ബന്ദും പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി പട്ടിജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ പറഞ്ഞു.
ചന്ദ്രശേഖർ ആസാദ് എംപിയുടെ ഭീം ആർമിയും വിവിധ ദലിത് – ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി എസ് പിയുടെ കേരള ഘടകവും നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തേയും സ്കൂളുകൾ , പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ബാധിക്കില്ല. ഹർത്താലിന്റെ ഭാഗമായി ആരേയും ബുദ്ധിമുട്ടിക്കില്ലെന്ന് സംഘാടക സമിതി നേതാവായ സി എസ് മുരളി ക്യാൻ ചാനൽ മീഡിയയോട് പറഞ്ഞു . അതേസമയം തന്നെ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധറാലികളും യോഗങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പട്ടിജാതി- പട്ടിക വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത് .സോഷ്യൽ മീഡിയയിൽ ഭാരത് ബന്ദ് ട്രെൻഡിങ്ങാണ്. ‘ #21_August_Bharat_Bandh ‘ എന്ന ഹാഷ്ടാഗുമായി നിരവധിയാളുകളാണ് ബന്ദിന് പിന്തുണയർപ്പിച്ച് എത്തിയിരിക്കുന്നത്. ചില സാമൂഹിക രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .സുപ്രീം കോടതി വിധി അനീതിയാണെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്റിൽ നിയമനിര്‍മാണം നടത്തുകയെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം വാർഷിക വരുമാന പരിധി ഉള്‍പ്പെടേയുള്ള എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, പട്ടികജാതി-പട്ടികവർഗ ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക എന്ന് തുടങ്ങിയ ആവശ്യങ്ങളും ഈ സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.
Recent Comments