അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുക നവംബര്‍ അഞ്ചിനാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരെഞ്ഞെടുപ്പാണ് യുഎസ്എയില്‍ നടക്കുന്നത്. പ്രസിഡന്റിനാണ് അവിടെ പ്രാധാന്യം. ഇന്ത്യയില്‍ പ്രധാനമന്ത്രിക്കും. ഇവിടെ പ്രസിഡന്റ് മിക്കവാറും റബ്ബര്‍ സ്റ്റാബാണ്.
2024 നവംബര്‍ 5, ചൊവ്വാഴ്ച യുഎസ്എയിലെ അറുപതാം പ്രസിഡന്റ് തെരെഞ്ഞെടുപ്പായിരിക്കും. നാലു വര്‍ഷത്തേക്കാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരെഞ്ഞെടുക്കുന്നത്. ഡെമോക്രാറ്റ് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായാണ് നേര്‍ക്കുനേര്‍ മത്സരം.
ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി നിലവില്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ അറുപതുകാരിയായ കമല ഹാരിസ് ആണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മുന്‍ പ്രസിഡന്റ് 76 കാരനായ ഡൊണാള്‍ഡ് ട്രംപ് ആണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കമല ഹാരിസും ട്രംപും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരുവരും ഒപ്പത്തിനൊപ്പമാണ്. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നാല്‍പ്പതുകാരനായ ജെ ഡി വാന്‍സ് ആണ്. അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ വംശജയായ ഉഷയാണ്. 60 കാരനായ തിമോത്തി ജെയിംസ് വാള്‍സ് ആണ് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരീസിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തിമോത്തി ജെയിംസ് വാള്‍സിനും ഒരേ പ്രായമാണ്. കമലയേക്കാള്‍ ആറുമാസം മൂത്തതാണ് വാള്‍സ്. കമല ജനിച്ചത് 1964 ഒക്ടോബര്‍ 20 നാണ്. തിമോത്തി ജെയിംസ് വാള്‍സ് ജനിച്ചത് 1964 ഏപ്രില്‍ ആറിനും.
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് രണ്ട് കോടീശ്വരന്മാരാണ്. ഒരാള്‍ ജോര്‍ജ് സോറോസും മറ്റയാള്‍ ഇ ലോണ്‍ മസ്ക്കും. സൗത്ത് ആഫ്രിക്കയില്‍ ജനിച്ച കാനഡ-അമേരിക്കക്കാരനായ ഒരു വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറും ആണ് 53 കാരനായ ഇലോണ്‍ മസ്ക്ക് (Elon Musk. പഴയ ട്വിറ്ററായ ഇപ്പോഴത്തെ എക്സിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
പ്രമുഖ അമേരിക്കന്‍ വ്യവസായിയും നിക്ഷേപകന്, ജീവകാരുണ്യ പ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനുമായ വ്യക്തിയാണ് 94 കാരനായ ജോര്‍ജ് സോറോസ്. ലോകത്തെ പല രാജ്യങ്ങളിലും അസ്ഥിരത സൃഷ്ടിക്കുന്നത് ജോര്‍ജ് സോറോസിന്റെ ഫണ്ടിങ് സ്ഥാപനങ്ങളാണ്. ഇന്ത്യയില്‍ കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി ഫണ്ടിങ് നടത്തിയത് ജോര്‍ജ് സോറോസ് ആയിരുന്നു.
അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ജോര്‍ജ് സൊറോസ് ഡെമോക്രാറ്റ് പാര്‍ട്ടിക്കും പ്രസിഡന്റ് സ്ഥാനാര്‍ഥി കമല്‍ ഹാരിസിനും വേണ്ടിയാണ് ജോര്‍ജ് സൊറോസ് ഫണ്ട് ചെയ്യുന്നത്. അതേസമയം ഇലോണ്‍ മസ്ക്ക് ഡൊണാള്‍ഡ് ട്രംപിനെയാണ് പിന്തുണക്കുന്നത്. തെരെഞ്ഞെടുപ്പില്‍ ജോര്‍ജ് സോറോസും ഇലോണ്‍ മസക്കും തമ്മിലുള്ള മത്സരം കൂടിയാണ് അമേരിക്കയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്.
Recent Comments