പുതിയ കിടിലന്‍ നിറത്തില്‍ ടിവിഎസ് ജുപിറ്റര്‍ അവതരിപ്പിച്ചിട്ടുള്ളത്. ചില വ്യത്യസ്ത ഡിസൈന്‍ ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഹോണ്ട ആക്ടിവ സജ്ജമാക്കിയ അതേ ഡിസൈന്‍ ഫോര്‍മുല പിന്തുടര്ന്ന് 110 സിസി സ്കൂട്ടര്‍ ടിവിഎസ് ജുപിറ്റര്‍. ഇന്ത്യയിലെ മുന്‍നിരയിലുള്ള ഇരുചക്ര നിര്‍മ്മാതാക്കളായ ടിവിഎസിന്റെ സ്കൂട്ടര്‍ ശ്രീനിയിലെ പുതിയ ശ്രദ്ധേയമായ മോഡലാണ് ഇത്. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ വാഹനം മുഖംമിനുക്കി വിപണിയില്‍ എത്തിയിരിക്കുകയാണ്. പുതിയ പ്ലാറ്റ്ഫോം, അപ്ഡേഷന് വരുത്തിയിട്ടുള്ള എന്ജിന് എന്നിവയ്ക്കൊപ്പം കൂടുതല്‍ യുവത്വം തുളുമ്പുന്ന ഡിസൈനിലും ഹൈടെക് ഫീച്ചറുകളുമായാണ് പുതിയ ജുപിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
നാല് വേരിയന്റുകളിലാണ് ടി.വി.എസ്. ജുപിറ്റര്‍ വിപണിയില്‍ എത്തിക്കുന്നത്. ഡ്രം, ഡ്രം അലോയി, ഡ്രം എസ്.എക്സ്.സി, ഡിസ്ക് എസ്.എക്സ്.സി. എന്നിങ്ങനെ എത്തുന്ന വാഹനത്തിന് 73,700 രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 113.3 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിനാണ് ഈ സ്കൂട്ടറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 7.9 ബി.എച്ച്.പി. പവറും 9.2 എന്‍.എമ്മും (വിത്ത്ഔട്ട് അസിസ്റ്റ്)9.8 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ആവശ്യമായ ലൈനുകളും ക്രീസുകളുമുള്ള ലളിതമായ രൂപകല്‍പ്പനയാണ് വിഎസ് ജുപിറ്റര്‍ സ്കൂട്ടറിന്റേത്. ക്ലിയര്‍ ലെന്‍സ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഹാന്‍ഡില്‍ബാര്‍ ഘടിപ്പിച്ച ഹെഡ്ലാമ്പാണ് സ്കൂട്ടറിലുള്ളത്. ബ്ലാക്ക് അലോയി വീലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മഫ്ലര്‍ ഗാര്‍ഡ്, പ്രീമിയം ബീജ് പാനലുകള്‍ എന്നിവ സ്കൂട്ടറിന് പ്രീമിയം ടച്ച് നല്കുന്നു. ലളിതവും ആകര്‍ഷകവുമായ രൂപകല്‍പ്പന കാരണം ജൂപ്പിറ്ററിനെ യൂണിസെക്സ് സ്കൂട്ടറായി വിപണനം ചെയ്യുന്നുയെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
109.7 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്ററിന്റെ ഹൃദയം. 7,500 rpm -ല്‍ 7.8 bhp കരുത്തും 5,500 rpm -ല്‍ 8.0 Nm torque ഉം യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. എഞ്ചിന് ഒരു CVT ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ പവര്‍ വിതരണത്തിനായി ഡിജിറ്റല്‍ IDI -യുള്ള ഇഗ്നിഷന്‍ മാപ്പ് ടെക്നോളജി ഉപയോഗിച്ച് എഞ്ചിന് സജീകരിച്ചിരിക്കുന്നു. നഗര സവാരിക്ക് അനുയോജ്യമായ മികച്ച മിഡ് റേഞ്ചുള്ള ആക്സിലറേഷനാണ്. CVT ട്രാന്സ്മിഷന് അല്‍പ്പം കാലതാമസമുള്ളതാണ്, ഇത് ആക്സിലറേഷന് സമയത്തെ ബാധിക്കുന്നു. സ്കൂട്ടറിന് മണിക്കൂറില്‍ 85 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ കഴിയും.
Recent Comments