സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനമൊഴിയണമെന്നും സജി ചെറിയാന് മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അവര്‍ രണ്ട് പേരും രാജിവെക്കണം. സജി ചെറിയാന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്നും വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുന്ന നാടകം കേരളത്തില്‍ വേണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
ആരോപണം വന്ന സാഹചര്യത്തില്‍ രഞ്ജിത്ത് സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നതെന്നും വിഡി സതീശന് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ടു. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ല എന്ന് പറയുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിരുന്നു. ‘തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ല.
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പ്.’ എന്നാണ് മന്ത്രി കുറിച്ചത്. എന്നാല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പരാതി ലഭിച്ചാല്‍ മാത്രമെ അന്വേഷിക്കൂ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
Recent Comments