ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ്, വില്‍മോര്‍ ബുച്ച് എന്നിവരുടെ തിരിച്ചുവരവ് അനിശ്ചിതത്തിലായിട്ട് കുറച്ച് ദിവസങ്ങളായി .ഭൂമിയിലേക്കുള്ള മടങ്ങി വരവ് അഞ്ചു മാസം കൂടി നീളുമെന്നാണ് പറയപ്പെടുന്നത് .
2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാവുക എന്നാണ് നാസ നല്കുന്ന പുതിയ വിവരം .കേവലം എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇവര്‍ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങികിടക്കുന്ന അവസ്ഥയിലാണ് .ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത് .ജൂണ്‍ 13 നു മടങ്ങാനായിരുന്നു പദ്ധതി .
ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത് .ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു.സ്റ്റാര്‍ലൈനറിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഹീലിയംചോര്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പല തവണ മടക്ക യാത്ര നീട്ടിയത് .ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കരണമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.2025 ഫെബ്രുവരിയില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണില്‍ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുവാന്‍ കഴിയുമെന്നാണ് നാസ നല്കുന്ന വിവരം .ആറു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് പോയ യാത്രികര്‍ക്ക് രണ്ടുമാസം കഴിഞ്ഞിട്ടും ഭൂമിയിലേക്ക് തിരിച്ചു വരന് കഴിഞ്ഞിട്ടില്ല.അടുത്ത വര്‍ഷം ഫെബ്രുവരി മാസം അവര്‍ക്ക് മടങ്ങി വരുവാന്‍ കഴിയുമെന്നാണ് നിഗമനം .
മൂന്നാം തവണയാണ് ഇന്ത്യന്‍ വംശജയും 59 കാരിയുമായ സുനിത ബഹിരാകാശത്ത് പോയത് .പേടകത്തിലെ സാങ്കേതിക തകരാറുകള്‍ കാരണം അവസാന നിമിഷം യാത്ര മാറ്റിവെച്ചിരുന്നു. പിന്നീടാണ് അടുത്ത ദിവസം തകരാറുകള്‍ പരിഹരിച്ച് വിക്ഷേപണം നടത്തിയത്.യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ഓഫീസറും ഏറ്റവും കൂടുതല്‍ ബഹിരാകാശ നടത്തം നടത്തിയതിന്റെ മുന്‍ റെക്കോര്‍ഡ് ഉടമയുമാണ് (50 മണിക്കൂര്‍, 40 മിനിറ്റ്) സുനിത വില്യംസ് . ഗുജറാത്തുകാരിയായ ഡോ .ദീപക് പാണ്ഡ്യയുടെയും സ്ലോവേനികാരിയായ ബോണിയുടെയും മകളാണ് സുനിത.ഫ്ലൈറ്റ് ടെസ്റ്റിന്റെ പൈലറ്റാണ് ഇവര്‍.അതേസമയം 62 കാരനായ വില്‍മോര്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ്.
ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ് .
സ്റ്റാര്‍ലൈനറില്‍ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനം ഇന്ന് (ആഗസ്റ്റ് 24 ) പ്രഖ്യാപിക്കും. ഇരുവരുടെയും മടങ്ങി വരവില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) സഹായിക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്.
നിലവിലെ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ടുള്ള സഹായം നല്കാന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ചെന്ന് സുനിതയെ രക്ഷിക്കാനുള്ള ഒരു സ്പേസ്ക്രാഫ്റ്റ് നമുക്കില്ല . റഷ്യയ്ക്കും യുഎസിനും മാത്രമേ സുനിതയേയും ബുച്ചിനേയും തിരിച്ചെത്തിക്കുന്നതില്‍ സഹായിക്കാന്‍ പറ്റുകയുള്ളുവെന്ന് സോമനാഥ് പറഞ്ഞു. യുഎസിന്റെ പക്കല്‍ ക്രൂ ഡ്രാഗണും റഷ്യയുടെ പക്കല്‍ സോയൂസുമുണ്ടെന്നും ഇതിലേതെങ്കിലും ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാമെന്നും അദ്ദേഹം വിശദമാക്കി. സ്റ്റാര്‍ലൈനര്‍ പേടകത്തിനും ബഹരാകാശത്തുള്ള രണ്ട് യാത്രികര്‍ക്കും നിലവില്‍ ഗുരുതരമായ എന്തെങ്കിലും പ്രശ്നമുള്ളതായി വിശ്വസിക്കുന്നില്ലെന്നും എസ് സോമനാഥ്. പറഞ്ഞു.
Recent Comments