തന്റെ സിനിമയായ 2018-ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് ഒരു നടന് മോശമായി പെരുമാറുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ജൂഡ് ആന്തണി വ്യക്തമാക്കി. ആരോപണവിധേയരുടെ പേരുകള്‍ പുറത്തുവരണം. കാടടച്ച് വെടി വെക്കരുത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിനു മുന്പില് കൊണ്ടുവരണമെന്നും ജൂഡ് ആന്തണി ആവശ്യപ്പെട്ടു.
സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തില്‍ മാത്രം ചര്‍ച്ച ഒതുങ്ങി പോകരുത്. താന്‍ അഭിനയിച്ച സിനിമയില്‍ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു. ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് താന്‍ എട്ടുമണിക്ക് സെറ്റില്‍ എത്തിയിരുന്നു. എന്നാല്‍ നായകന് എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണെന്നും ജൂഡ് ആന്റണി പറഞ്ഞു.
Recent Comments