സെക്കന്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റര്‍ ഫോര്‍ജറുമായ ധനി റാം മിത്തലിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രീതി അഗര്‍വാളും ചേതന്‍ ഉണ്ണിയാലും ചേര്‍ന്ന് രചിച്ച ‘മണിറാം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുക.
‘ജൂനിയര്‍ നട്വര്ലാല്’ എന്നറിയപ്പെടുന്ന ധനി റാം മിത്തലിന്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. 45 വര്‍ഷം നീണ്ട ധനി റാം മിത്തലിന്റെ ക്രിമിനല്‍ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ മുന്‍ ചിത്രമായ കുറുപ്പ് (2021) ആഗോള തലത്തില്‍ 112 കോടിയിലധികം നേടി, എക്കാലത്തെയും വിജയകരമായ മലയാള ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 1984 മുതല്‍ ഒളിവില്‍ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
2025 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്റെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്‍സോമ്നിയ മീഡിയ ആന്‍ഡ് കണ്ടന്റ് സര്‍വീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദിയില്‍ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും പാന്‍ ഇന്ത്യന്‍ റിലീസായി എത്തും. പിആര്‍ഒ – ശബരി.
Recent Comments