ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഇടയിലും സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ സാധ്യത. നവംബര്‍ 24 ന് കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. മൂന്നു ദിവസങ്ങളിലായി നടത്താന്‍ ഉദ്ദേശിക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും. കോണ്‍ക്ലേവിന് മുന്‍പ് കരട് സിനിമാനയം രൂപീകരിക്കാനും സിനിമാനയം രൂപീകരിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ നിര്‍ദേശവും കൂടി പരിഗണിക്കാനുമാണ് തീരുമാനം. ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് അംഗം ലീനയുടെ സഹായം ഇതിനായി തേടും. വിവിധ സംസ്ഥാനങ്ങളിലെ സിനിമാ നയ രൂപീകരണ കമ്മിറ്റിയില്‍ ലീന അംഗമായിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് എന്ന് ഡബ്ലിയുസിസിയുടെ പരിഹാസവും ഉണ്ട്. പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ‘അമ്മ ഉള്‍പ്പെടെ പല സംഘടനകളും. എന്നാല്‍, ഭാവി സിനിമാ നയത്തിന് കോണ്‍ക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Recent Comments