സമീപകാലത്ത് ജഗദീഷിന്റെ കഥാപാത്രങ്ങള്‍ ഏറെ വൈറലാണ്. രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിന്റെ അഭിനയ ജീവിതം. ചെറിയ വേഷങ്ങളില്‍ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലും തിളങ്ങി. പിന്നീട് ഒരിടവേള ബ്രേക്ക് ചെയ്തു കൊണ്ട് തന്റെ രണ്ടാംവരവില്‍ വൈവിധ്യമാര്‍ന്നതും ഏറെ അഭിനയ സാദ്ധ്യതകള്‍ നിറഞ്ഞതുമായ കഥാപാത്രങ്ങളാണ് ജഗദീഷിനെ തേടി വന്നത്.
ലീല, റോഷാക്ക്, തീപ്പൊരിബെന്നി, അങ്ങനെ നീളുന്നു ആ പട്ടിക. ഇപ്പോഴിതാ ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെച്ചുന്ന കിഷ്കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ സുമാദത്തന് എന്ന കഥാപാത്രവുമായി വീണ്ടും അരങ്ങുതകര്‍ക്കാന്‍ ഒരുങ്ങുകയാണ് ജഗദിഷ്. ഈ കഥാപാത്രത്തിന്റെ പോസ്റ്ററോടെ ചിത്രത്തിന്റെ പുതിയ പ്രൊമോഷന് കണ്ടന്റ് പുറത്തുവിട്ടിരിക്കുന്നു. ഈ കഥാപാത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ അധികം പുറത്തുവിടുന്നില്ല. അല്‍പ്പം ദുരൂഹതയും, സസ്പെന്‍സുമൊക്കെ ഈ കഥാപാത്രത്തിന്റെ പിന്നിലുണ്ടാകാനാണ് സാധ്യത. അതിനായി സെപ്റ്റംബര്‍ 12 വരെ കാത്തിരിക്കേണ്ടി വരും.
ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ഫോറസ്റ്റുമായി ബന്ധമുള്ള ഒരു യുവാവിന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ആസിഫ് അലിനായകനാകുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണാ ബാലമുരളിയാണു നായിക. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന് ബാലകൃഷ്ണന് ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ബാഹുല്‍ രമേഷിന്റേതാണ് തിരക്കഥയും ഛായാഗ്രഹണവും. സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ.എസ്., കലാസംവിധാനം- സജീഷ് താമരശ്ശേരി, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്, പ്രോജക്റ്റ് ഡിസൈന്‍- കാക്കാസ്റ്റോറീസ്, പ്രൊഡക്ഷന്‍ മാനേജര്‍- എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- നോബിള്‍ ജേക്കബ് ഏറ്റുമാന്നൂര്‍, ഗോകുലന് പിലാശ്ശേരി.
പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് മേനോന്, പി.ആര്.ഒ- വാഴൂര്‍ ജോസ്,
ഫോട്ടോ- ബിജിത്ത് ധര്‍മ്മടം.
Recent Comments