കൊല്‍ക്കത്തയിലെ യുവ വനിതാ ഡോക്ടറെ ബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നുണ പരിശോധന (പോളിഗ്രാഫ്) ടെസ്റ്റില്‍ കുറ്റം സമ്മതിച്ച് പ്രതി സന്നദ്ധപ്രവര്‍ത്തകനായ സഞ്ജയ് റോയ്. കുറ്റകൃത്യം നടന്ന രാത്രിയിലെ തന്റെ നീക്കങ്ങള്‍ നുണ പരിശോധന ടെസ്റ്റില്‍ പ്രതിയായ റോയ് വിശദമായി പറഞ്ഞു. പ്രതി ലൈംഗിക അരാജകവാദി (Sexual Anarchist) യായ മനോരോഗിയാണ്.
നഗരത്തിലെ രണ്ട് ചുവന്ന തെരുവുകള്‍ സന്ദര്‍ശിച്ചെങ്കിലും ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെന്ന് പ്രതി സമ്മതിച്ചു. തെരുവില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നത് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞതായും ഇയാള്‍ പറഞ്ഞു. കൂടാതെ, താന്‍ കാമുകിയുമായി വീഡിയോ കോള്‍ ചെയ്തതായും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടതായും റോയ് വെളിപ്പെടുത്തി.
ആഗസ്റ്റ് 8: റോയ് തന്റെ സുഹൃത്തിനൊപ്പം ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്തിന്റെ സഹോദരനെ കുറിച്ച് അന്വേഷിക്കാന്‍ എത്തി.
രാത്രി 11:15 ന് റോയിയും സുഹൃത്തും ആശുപത്രി വിട്ട് മദ്യം കഴിക്കാന്‍ തീരുമാനിച്ചു. അവര്‍ മദ്യം വാങ്ങി റോഡില്‍ നിന്ന് കുടിച്ചു.
വടക്കന്‍ കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചി സന്ദര്‍ശിക്കാന്‍ അവര്‍ തീരുമാനിച്ചു.
സോനാഗച്ചിയിലെ പദ്ധതി പരാജയപ്പെട്ടതിനാല്‍ അവര്‍ ദക്ഷിണ കൊല്ക്കത്തയിലെമറ്റൊരു ചുവന്ന തെരുവായ ചെത്ലയിലേക്ക് പോകാന്‍ തീരുമാനിച്ചു.ചെത്ലയിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍വെച്ച് ഇവര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു.ചെത്ലയില് വെച്ച് റോയ് പുറത്ത് നില്‍ക്കുകയും കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ റോയ് കാമുകിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു, അവള് അയച്ചുകൊടുത്തു.
റോയിയും സുഹൃത്തും ആശുപത്രിയിലേക്ക് മടങ്ങി. നാലാം നിലയിലെ ട്രോമ സെന്ററിലേക്കാണ് റോയ് പോയത്. 4:03 AM റോയി മൂന്നാം നിലയിലെ സെമിനാര്‍ ഹാളിനടുത്തുള്ള ഇടനാഴിയിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു .ഇര ഉറങ്ങിക്കിടന്ന സെമിനാര്‍ ഹാളില്‍ കയറിയ സഞ്ജയ് റോയ് അവരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
തുടര്‍ന്ന് റോയ് ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവസ്ഥലം വിട്ട് കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥനായ സുഹൃത്ത് അനുപം ദത്തയുടെ വീട്ടിലേക്ക് പോവുകയും ചെയ്തുപരാമര്ശിച്ച സ്ഥലങ്ങളിലെല്ലാം റോയിയുടെയും സുഹൃത്തിന്റെയും സാന്നിധ്യം അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡ് (സിഡിആര്‍) വഴി കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. സഞ്ജയ് റോയിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഗണ്യമായ അളവില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോകളും ഉള്‍പ്പെടുന്നു. ഇതാണ് സഞ്ജയ് റോയിയെ മാനസികമായി വിലയിരുത്താന്‍ സിബിഐയെ പ്രേരിപ്പിച്ചത്.
31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10 ന് കൊല്‍ക്കത്ത പോലീസ് റോയിയെ (33) അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഉപകരണമാണ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാര്‍ ഹാള്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയില്‍ ഇയാള്‍ കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിക്ക് കൊല്‍ക്കത്ത പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മറച്ചുവെക്കാന്‍ ലോക്കല്‍ പോലീസിന്റെ ശ്രമമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ കുറ്റകൃത്യങ്ങളുടെ രംഗം മാറിയെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം കൊല്‍ക്കത്ത പോലീസില്‍ നിന്ന് സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി ഓഗസ്റ്റ് 13ന് ആണ് ഉത്തരവിട്ടത്.
Recent Comments