പ്രശസ്ത സംവിധായകന് മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
പി വേണുവിന്റെ സംവിധാന സഹായിയായി 1971-ലാണ് മോഹന്‍ സിനിമയിലേയ്ക്കെത്തുന്നത്. തുടര്‍ന്ന് എ ബി രാജ്, എ വിന്‍സെന്റ്, മധു എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. 1978-ല്‍ രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലൂടെയാണ് മോഹന്‍ സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഇരുപത്തിയഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. പി പത്മരാജന്, ജോണ്‍പോള്‍ എന്നിവരുടെ തിരക്കഥകള്‍ക്ക് മോഹന്‍ ദൃശ്യഭാഷ്യമൊരുക്കിയപ്പോള്‍ മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചു.
പത്മരാജനോടൊപ്പം കൊച്ചു കൊച്ചു തെറ്റുകള്‍, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള എന്നീ സിനിമകള്‍ ചെയ്തു. ജോണ്‍പോളിനൊപ്പം കഥയറിയാതെ, വിടപറയും മുമ്പേ, ആലോലം, ഇളക്കങ്ങള്‍, രചന എന്നീ സിനിമകളും സംവിധാനം ചെയ്തു. മോഹന്‍ പതിമൂന്ന് സിനിമകള്‍ക്ക തിരക്കഥയും രണ്ട് സിനിമകള്‍ക്ക് കഥയും എഴുതിയിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത സിനിമകളില്‍ മിക്കവയും നിരൂപക പ്രശംസ നേടിയവയായിരുന്നു.രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദര്‍ മോഹന്‍, ഉപേന്ദര്‍ മോഹന്‍ എന്നിവര്‍ മക്കളാണ്.
Recent Comments