മലയാളത്തില്‍ സമാന്തര സിനിമകളുടെ ശക്തനായ വക്താവിനെയാണ് അല്‍പ്പം മുമ്പ് നഷ്ടമായത് സംസ്കാരച്ചടങ്ങുകള്‍ നാളെ എറണാകുളത്ത് നടക്കും.
പി വേണുവിന്റെ സഹായി എന്ന നിലക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ജോണ്‍പോളുമായുള്ള പ്രവര്‍ത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാര്‍ന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധര്‍വ്വനായ പത്മരാജനോടൊത്തും മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളസിനിമയിലെ സുവര്‍ണ്ണകാലമായ 80 തുകളിലെ മുന്‍ നിര സംവിധായകനായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ന്‍ കോളജില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകന് എം. കൃഷ്ണന് നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി. വേണു, ഹരിഹരന് എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 70കളുടെ അവസാനവും 80കളുടെ തുടക്കവും മോഹന്റെ മികച്ച സിനിമകളുടെ കാലമായിരുന്നു. മോഹന്റെ രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയായ അനുപമയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്.
വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരും മോഹന്റെ ചിത്രങ്ങളില്‍ നായകന്മാരായിരുന്നു.
23 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദ കാമ്പസ് (2005), അങ്ങനെ ഒരു അവധിക്കാലത്ത് (1999), സഖ്യം (1995), പക്ഷേ (1994), മുഖം (1990), ഇസബല്ല (1988), ശ്രുതി (1987), തീര്‍ത്ഥം (1987), ഒരു കഥ ഒരു നുണക്കഥ (1986), മംഗളം നേരുന്നു (1984), രചന (1983), ആലോലം (1982), ഇടവേള (1982), ഇളക്കങ്ങള്‍ (1982), നിറം മാറുന്ന നിമിഷങ്ങള്‍ (1982), കഥയറിയാതെ (1981), വിടപറയും മുമ്പേ (1981), കൊച്ചു കൊച്ചു തെറ്റുകള്‍ (1979), സൂര്യദാഹം (1979), രണ്ടു പെണ്‍കുട്ടികള്‍ (1978), ശാലിനി എന്റെ കൂട്ടുകാരി (1978), വാടകവീട് (1978) എന്നിവയാണവ.
Recent Comments